ബ്രേക്കിംഗ് ന്യൂസ്‌

ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം ; മോചനദ്രവ്യം നല്‍കാമെന്ന് വോയ്സ് ഓഫ് ജസ്റ്റിസ് !

hqdefault-10.jpg

കൊച്ചി: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനു പണം നല്‍കാന്‍ തയാറാണെന്നു വോയ്സ് ഓഫ് ജസ്റ്റിസ് സംസ്ഥാന ചെയര്‍മാന്‍ മൊയ്തീന്‍ ഷാ കൊച്ചിയി ല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈദികന്‍റെ മോചനവുമായി ബന്ധപ്പെട്ട് ദേശീയ മതേതര കൂട്ടായ്മയുടെ സഹകരണത്തോടെ വോ യ്സ് ഓഫ് ജസ്റ്റിസ് സംസ്ഥാന സമിതി പ്രവര്‍ത്തിക്കുകയാണ്. ആവശ്യമുന്നയിച്ച്‌ എറണാകുളത്തും തിരുവനന്തപുരത്തും ഉപവാസം നടത്തും. 16 ന് രാവിലെ 10 നു സെക്രട്ടേറിയറ്റിന് മുന്പില്‍ നട ത്തുന്ന ഉപവാസം പാളയം ഇമാം വി.പി. സുഹൈബ് മൗലവിയും ജൂലൈ 31 ന് ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടത്തുന്ന ഉപവാസം ജനതാദള്‍ ദേശീയ നേതാവ് ശരത് യാദവും ഉദ്ഘാടനം ചെയ്ും.

ഓഗസ്റ്റ് 31 ന് സര്‍വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും നേരില്‍കണ്ട് നിവേദനം സമര്‍പ്പിക്കും. ഒക്ടോബര്‍ രണ്ടിനു രാവിലെ 10 ന് ഫാ. ഉഴുന്നാലിലിന്‍റെ പാലായിലെ വീട്ടില്‍നിന്നാരംഭിക്കുന്ന പ്രചാരണ ജാഥ കേരളപ്പിറവി ദിനത്തില്‍ എറണാകുളം മറൈ ന്‍ ഡ്രൈവില്‍ സമാപിക്കും.

സമാപനസമ്മേളനം ഗായകന്‍ കെ.ജെ.യേശുദാസ് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ജോസ് പുത്തന്‍വീട്ടില്‍, സെക്രട്ടറിമാരായ ജി.കെ. മുണ്ടുപാലം, എന്‍.എം. യൂസഫ്, ലിജോ മൂലന്പിള്ളി, മുസ്ലിം സാംസ്കാരിക വേദി കണ്‍വീനര്‍ എന്‍.എസ്.അനീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Top