ബ്രേക്കിംഗ് ന്യൂസ്‌

യാചിക്കുകയല്ല ,ജീവിതോപാധി തിരിച്ചു തരണം; ബിസിസിഐക്കെതിരെ ശ്രീശാന്ത്

images-130.jpg

ന്യൂഡല്‍ഹി: ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത്. ട്വിറ്ററിലൂടെയാണ് ശ്രീശാന്തിന്റെ പ്രതികരണം. താന്‍ ആരോടും യാചിക്കുകയല്ലെന്നും, തന്റെ ജീവനോപാധി തി രിച്ചുതരാനാണ് താന്‍ ആവശ്യപ്പെടുന്നതെന്നും ശ്രീശാന്ത് ട്വീറ്റില്‍ പറയുന്നു. അതെന്റെ അവ കാശമാണെന്നും, ബിസിസിഐ എന്നത് ദൈവത്തിന് മുകളിലല്ലെന്നും, താന്‍ ഇനിയും കളി യ്ക്കുമെന്നും ശ്രീശാന്ത് ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

തന്റെ നിരപരാധിത്വം വീണ്ടും വീണ്ടും തെളിഞ്ഞിട്ടും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല എന്നും ശ്രീശാന്ത് ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞദിവസമാണ് ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദ് ചെയ്യുന്നത്. ഐപിഎല്‍ ഒത്തുകളി യുമായി ബന്ധപ്പെട്ട് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ ശ്രീശാന്ത് നല്‍കിയ ഹര്‍ജി യിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

2013 മേയ് 9ന് മൊഹാലിയില്‍ കിങ്സ് ഇലവന്‍ പഞ്ചാബുമായി രാജസ്ഥാന്‍ റോയല്‍സ് തമ്മി ല്‍ നടന്ന മല്‍സരത്തില്‍ വാതുവെയ്പ്പുകാരില്‍ നിന്ന് പണം വാങ്ങിയെന്നാണ് ശ്രീശാന്തിനെതി രായ കേസ്. വാതുവെപ്പ്, ഒത്തുകളി എന്നിവ ആരോപിച്ച്‌ ശ്രീശാന്ത്, അജിത് ചാന്ദില, അ ങ്കിത് ചവാന്‍ തുടങ്ങിയ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെയും വാതുവെയ്പ്പുകാരെയും 2013 മെയ് 16ന് ദില്ലി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Top