ബ്രേക്കിംഗ് ന്യൂസ്‌

വിംബിള്‍ഡണ്‍ വനിതാ കിരീടം മുഗുരസയ്ക്ക് !

download-103-e1500269367331.jpg

ലണ്ടന്‍: വിംബിള്‍ഡണിന്റെ കിരീട്ടപ്പട്ടികയില്‍ ഒരു പുതിയ പേര് കൂടി. ഗര്‍ഭൈന്‍ മുഗുരുസ. ഫൈനലില്‍ മുന്‍ ചാമ്ബ്യന്‍ വീനസ് വില്ല്യംസിനെ പരാജയപ്പെടുത്തിയ സ്പാനിഷ്കാരിയായ മുഗുരുസ ആദ്യമായി വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടു. സ്കോര്‍: 7-5, 6-0. മത്സരം 77 മിനിറ്റ് നീണ്ടുനിന്നു.

സ്പെയിന്‍ രാജട്ടവ് യുവാന്‍ കാര്‍ലോസിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുപത്തിമൂന്നുകാരി യായ മുഗുരുസയുടെ സെന്റര്‍ കോര്‍ട്ടിലെ കിരീടധാരണം.പതിനാലാം സീഡായ മുഗുരുസയുടെ രണ്ടാം ഗ്രാന്‍സ്ലം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ മുഗുരുസ കിരീടം നേടിയിരുന്നു.

ചരിത്രത്തില്‍ ആദ്യമായി വിംബിള്‍ഡണില്‍ കിരീടം നേടിയ കൊഞ്ചിത മാര്‍ട്ടിനസിന്റെ ശിഷ്യ യാണ് മുരുഗുസ. 1994ല്‍ മാര്‍ട്ടിന നവരത്തിലോവയെ അട്ടിമറിച്ചാണ് കൊഞ്ചിത കിരീടം നേടി യത്.വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാകാനുള്ള വീനസ് വില്ല്യം സിന്റെ സ്വപ്നമാണ് മികച്ച പ്രകടനത്തിലൂടെ മുഗുരുസ തകര്‍ത്തത്.

Top