ബ്രേക്കിംഗ് ന്യൂസ്‌

വൃത്തിഹീനമായ സ്റ്റേഡിയത്തില്‍ മത്സരം ഫിഫയ്ക്ക് അതൃപ്തി !

images-2.jpg

ന്യുഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് വേദി വൃത്തിഹീനമാക്കുന്നതില്‍ ഫിഫയ്ക്ക് അതൃപ്തി. സ്റ്റേഡിയത്തിലെ വൃത്തിഹീനമായ സീറ്റുകളെക്കുറിച്ചും വൃത്തിഹീനമായ ശുചിമുറികളെക്കു റിച്ചും വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയ ത്തിലെ വൃത്തിഹീനമായ അന്തരീക്ഷത്തിനെതിരെയാണ് ഫിഫ അതൃപ്തി രേഖപ്പെടുത്തിയത്. സംഭവത്തില്‍ ഫിഫയുടെ ഓര്‍ഗനൈസിങ് കമ്മറ്റി കേന്ദ്ര കായകി മന്ത്രാലയത്തിന്റെ സഹായം തേടിയിരിക്കുകയാണ്.

നിരവധി തവണ പരിശോധനകള്‍ നടത്തിയിട്ടും ഉദ്ഘാടന മത്സരത്തില്‍ തന്നെ സ്റ്റേഡിയത്തി ലെ അന്തരീക്ഷത്തെക്കുറിച്ച്‌ ഏറെ പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു. കായിക മന്ത്രി രാജ്യ വര്‍ദ്ധന്‍ സിംഗ് റാത്തോഡ് അടക്കമുള്ളവര്‍ എത്തി സ്റ്റേഡിയം വലിയിരുത്തുകയും ചെയ്തി രുന്നു. എന്നിട്ടും സാഹചര്യത്തില്‍ മാറ്റമില്ലാത്തതാണ് ഫിഫയുടെ അതൃപ്തിക്ക് കാരണം.

ഫിഫയുടെ പ്രാദേശിക ഓര്‍ഗനൈസിംഗ് കമ്മറ്റിക്കാണ് സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല.
ഇവര്‍ ചുമതല ഏല്‍പ്പിച്ച കരാറുകാര്‍ ആവശ്യമുള്ള തൊഴിലാളികളെ സ്റ്റേഡിയത്തില്‍ എ ത്തിച്ചില്ല. സ്റ്റേഡിയത്തിലെ ശുചിത്വമില്ലായ്മ കാണികള്‍ക്ക് അസൗകര്യമായെന്നും ഫിഫ വിമര്‍ശിച്ചു. ഇതേതുടര്‍ന്നാണ് ഫിഫ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹായം തേടിയത്.

Top