BREAKING NEWS

വോയിസ് ക്ലിപ്പുകൾ സ്റ്റാറ്റസാക്കാനുള്ള ഫീച്ചറുമായി ഫേസ് ബുക്ക് !

facebook.jpg

ചിത്രങ്ങളും വീഡിയോകളും ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസാക്കനുള്ള സൗകര്യം ഉണ്ട്. എന്നാല്‍ ഇതിന് പുറമെ വോയിസ് ക്ലിപ്പുകളും സ്റ്റാറ്റസാക്കാനുള്ള സവിശേഷത അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫെയ്സ്ബുക്ക്.ആഡ് വോയിസ് ക്ലിപ്പ് എന്നാണ് സവിശേഷതയുടെ പേര്. ഫെയ്സ്ബുക്കിന്റെ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ ഒരാളാണ് സവിശേഷത കണ്ടെ ത്തിയിരിക്കുന്നത്.

ഇതിന് മുന്നോടിയായി പരീക്ഷണടിസ്ഥാനത്തില്‍ ഇന്ത്യയിലെ കുറഞ്ഞ ശതമാനം ഉപഭോക്താക്കളില്‍ കമ്ബനി പുതിയ ഫീച്ചര്‍ നടപ്പാക്കി വരികയാണ്. സാധാരണ സ്റ്റാറ്റസ് അപ്ഡേറ്റ് കംപോസര്‍ മെനുവിന് സമീപമായിരിക്കും ആഡ് വോയിസ് ക്ലിപ്പും ഉണ്ടാവുക.

വീഡിയോ അപ്ഡേഷനിലും മികച്ച ഒന്നായിരിക്കും പുതിയ ഫീച്ചറെന്നാണ് ഫെയ്സ്ബുക്ക് അധികൃതരുടെ വിലയിരു ത്തല്‍. പുതിയ സവിശേഷത എത്രയും പെട്ടെന്ന് ഉപഭോക്താക്കളില്‍ എത്തിക്കുമെന്ന് ഫെയ്സ്ബുക്ക് അധികൃതര്‍ അറി യിച്ചു.

Top