ഇന്റര്‍നെറ്റില്‍ ഇന്ത്യന്‍ പ്രാദേശിക ഭാഷകളുടെ ഉപയോഗത്തില്‍ വിപ്ലവം സൃഷ്ട്ടിക്കാന്‍ ഗൂഗിള്‍ ന്യൂറല്‍ മെഷീന് ട്രാന്സ്ലേഷന് (Neural Machine Translation -NMT) മലയാളം ഉള്‍പ്പെടെ ഒന്‍പത് ഇ ന്ത്യന്‍ ഭാഷകള്‍ക്ക് പ്രഖ്യാപിച്ചു. മലയാളം കൂടാതെ ഹിന്ദി, ബംഗാളി, മറാത്തി, തമിഴ്, തെലുങ്ക്, ഗുജറാത്തി, പഞ്ചാബി, കന്നഡ എന്നിവയിലാണ് പരിഷ്കരിച്ച ഗൂഗിള്‍ വിവര്‍ത്തനം ലഭ്യമാകുന്ന ത്.
പഴയ സിസ്റ്റവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ വേഗതയേറിയതും കൂടുതല്‍ കൃത്യവും മെച്ചപ്പെ ട്ടതുമായ പരിഭാഷ സാധ്യമാക്കാന്‍ ഇതുവഴി കഴിയും എന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.പരിഷ്ക രിച്ച മാറ്റം ഗൂഗിള്‍ ക്രോം (google chrome) ബ്രൗസര്‍ അതിന്റെ ഓട്ടോ ട്രാന്‍സ്ലേറ്റ് (auto-translate) സംവിധാനത്തിലും വരുത്തിയിട്ടുണ്ട്. ഇതുവഴി മറ്റു ഭാഷയിലുള്ള വെബ്സൈറ്റുകള്‍ ഉയര്‍ന്ന നില വാരമുള്ള പരിഭാഷയോടെ വായിക്കാന്‍ സാധിക്കും. ഇതോടൊപ്പം ഗൂഗിള്‍ കീബോര്‍ഡ് (Gboard) ആപ്ലിക്കേഷന്‍ 22 ഷെഡ്യൂള്‍ ഇന്ത്യന്‍ ഭാഷകളിലും ലഭ്യമാക്കിയിട്ടുമുണ്ട്.
2006ലാണ് ഗൂഗിള്‍ ഒരു ഭാഷയിലെ ഉള്ളടക്കം മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഒരു സ്വതന്ത്ര ബഹുഭാഷാ മെഷീന് വിവര്‍ത്തന സേവനമായ ഗൂഗിള്‍ ട്രാന്സ്ലേറ്റര് ( Google translator ) അവതരിപ്പിക്കുന്നത്. ഒരു പതിറ്റാണ്ട് പ്രായമെത്തുമ്ബോഴേക്കും വിവര്‍ത്തനത്തില്‍ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു ഗൂഗിള്‍ ട്രാന്സ്ലേറ്റര്. ഒമ്ബത് ഇന്ത്യന്‍ ഭാഷ ഉള്‍പ്പെടെ 103 ഭാഷകളില്‍ സേവനം നല്കാന് ഇന്ന് ഗൂഗിള്‍ ട്രാന്സ്ലേറ്റര് പര്യാപ്തമായിരിക്കുന്നു.
തുടക്കത്തില്‍ ഫ്രെസ്-ബേസ്ഡ് മെഷീന് ട്രാന്സ്ലേഷന് പ്രധാന അല്‍ഗോരിതമായി ഉപയോഗിച്ച ഗൂഗി ളിന് ആശയം ചോര്‍ന്നുപോകാതെ ഉള്ളടക്കം വിവര്‍ത്തനം ചെയ്യുക എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു. ശബ്ദവും ചിത്രങ്ങളും തിരിച്ചറിയുന്നതില്‍ അതിവേഗം പുരോഗതി കൈവരിച്ചപ്പോഴും വിവര്‍ത്തനം ഗൂഗിളിന് കീറാമുട്ടിയായി.
ഇതേത്തുടര്‍ന്നാണ് 2016 നവംബറില്‍ ന്യൂറല്‍ മെഷീന് ട്രാന്സ്ലേഷന് (NMT) എന്ന പുതിയ സിസ്റ്റം ഗൂഗിള്‍ വികസിപ്പിച്ചത്. ഫ്രെസ്-ബേസ്ഡ് മെഷീന് ട്രാന്‍സ്ലേഷന്റെ ന്യൂനതകളില്‍ പലതും മറി കടക്കാന്‍ പുതിയ ഓട്ടോമേറ്റഡ് പരിഭാഷയ്ക്കാവും. ഫ്രെസ്-ബേസ്ഡ് മെഷീന് ട്രാന്സ്ലേഷന് (PBMT) ഒരു ഇന്‍പുട്ട് വാചകം പദാനുപദ വിവര്‍ത്തനം ചെയ്യുമ്ബോള്‍, ന്യൂറല്‍ മെഷീന് ട്രാന്സ്ലേഷന് മുഴുവന്‍ ഇന്‍പുട്ട് വിവര്‍ത്തനത്തെ ഒരു യൂണിറ്റിയായി പരിഗണിക്കുന്നു. ഇത് ആശയം ഉള്ക്കൊ ണ്ട് വിവര്‍ത്തനം ചെയ്യാന്‍ സഹായകമാകുന്നു.
പുതിയ സിസ്റ്റം പ്രായോഗിക തലത്തില്‍ ഉപയോഗിക്കണമെങ്കില്‍ പല ഭാഷകളിലും സിസ്റ്റത്തെ പരി ശീലിപ്പിക്കേണ്ടതുണ്ട്. പല ഭാഷകളിലും അപൂര്‍വ പദങ്ങള്‍ ഉള്ളത് ഒരു കടമ്ബയായി മാറി. 2016 ഇല് പുതിയ സിസ്റ്റം ലോഞ്ച് ചെയ്തപ്പോള്‍ ഈ പരിശീലന കുറവുകാരണം ഗൂഗിള്‍ വിവര്‍ത്തനം പലപ്പോഴും ശരിയായ പരിഭാഷ നല്കുന്നതില് പരാജയപ്പെട്ടിരുന്നു. എന്നാല്‍ പുതിയ സംവിധാന ത്തില്‍ പരിഭാഷ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.
മുന്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് മികച്ച പരിഭാഷ നല്‍കുന്നുണ്ടെങ്കിലും മലയാളം പരിഭാഷയി ല്‍ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നത്. കൂടുതല്‍ ഉപ യോഗിക്കുന്തോറും മെച്ചപ്പെട്ട ഫലം നല്കാന് കഴിയുമെന്നതിനാല്‍ ഭാവിയില്‍ മലയാളം ഉള്‍പ്പെ ടെയുള്ള ഭാഷകളില്‍ കൂടുതല്‍ കൃത്യത കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.