BREAKING NEWS

വിഷാദത്തില്‍ നിന്നും രക്ഷപ്പെടാൻ പുസ്തക വായന ശീലമാക്കാം !

20733131_325025577967336_1399438846_n-800x450.jpg

കാലം ഏറെ മുന്നോട്ട് പോയതോടെ വായിക്കാനൊക്കെ ആളുകള്‍ക്ക് എവിടെ നേരം. ഓണ്‍ലൈനില്‍ ജീവിക്കുന്ന മൊബൈല്‍ പുഴുക്കള്‍ വസിക്കുന്ന ലോകത്ത് പുസ്തകപ്പുഴുക്കള്‍ ഇല്ലാതാകുന്ന വര്‍ഗ്ഗമാണ്. എന്നാല്‍ വിഷാദം പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് പുസ്തക വായന ആശ്വാസം പകരുമെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കു ന്നത്.

പുസ്തക വായന ഒരു പ്രതിവിധി അല്ലെങ്കിലും മരുന്നിന്മേലുള്ള ശരണം കുറയ്ക്കാന്‍ ഇത് സഹായിക്കും. ചെറിയ തോതില്‍ വിഷാദം അനുഭവിക്കുന്നവര്‍ക്ക് വായന ഒരു അനുഗ്രഹം തന്നെയാണ്. മാനസിക നില മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കും. വിഷാദത്തിലേക്ക് മാറുന്നവര്‍ക്ക് ഒറ്റപ്പെട്ട അവസ്ഥയാകും ഉണ്ടാവുക. വായന ഇവര്‍ക്ക് പ്രതീക്ഷ പകര്‍ന്നുനല്‍കുമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു.

അതേസമയം ക്രൈം നോവലുകളാണ് ചില രോഗികള്‍ക്ക് ഏറെ ഗുണകരമായതെന്നും പഠനം പറയുന്നു. കഥകളിലെ കഥാപാത്രങ്ങളും അനുഭവങ്ങളും രോഗികളുടെ മനസ്സിന് നല്‍കുന്ന ശാന്തത കൈമാറുന്നുവെന്ന് ശാസ്ത്രലോകം ഉറ പ്പിച്ച്‌ പറയുന്നു. അപ്പോള്‍ പുസ്തകങ്ങള്‍ വായിച്ച്‌ തുടങ്ങാന്‍ ഇനി വൈകേണ്ടതില്ല.

Top