BREAKING NEWS

വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം ;സ്കൂള്‍ പ്രിന്‍സിപ്പലിനോട് അവധിയില്‍ പോകാന്‍ മാനേജ്മെന്‍റ് നിര്‍ദേശം !

gauri-neha-cc.jpg

കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂള്‍ പ്രിന്‍ സിപ്പലിനോട് അവധിയില്‍ പോകാന്‍ മാനേജ്മെന്‍റ് നിര്‍ദേശം. വിരമിക്കുന്നതുവരെ അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിരമിക്കാന്‍ ഒന്നരമാസം കൂടി ബാക്കിനില്‍ക്കെയാണ് മനേജ്മെന്‍റിന്‍റെ നടപടി സസ്പെന്‍ ഷനിലായിരുന്ന അധ്യാപികമാരായ സിന്ധുപോളിനെയും ക്രസന്റ് നെവിസിനെയും മാനേജ്മെന്റ് കഴിഞ്ഞ ആഴ്ച യാണ് തിരിച്ചെടുത്തത്.കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് ഇരുവരേയും സ്കൂള്‍ അധികൃതര്‍ സ്വീകരി ച്ചത്.

അധ്യാപികമാരെ തിരിച്ചെടുത്തത് സംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. അധ്യാപകരുടെ സസ്പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച്‌ അവര്‍ക്ക് മാനേജ്മെന്റ് ശമ്ബളം നല്‍കുകയും ചെയ്തിരു ന്നു. സസ്പെന്‍ഡു ചെയ്ത അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത നടപടി തെറ്റാണെന്നും ഇന്ന് ചേര്‍ന്ന മാനേജ്മെന്‍റ് യോഗം വിലയിരുത്തി.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 20ന് ​സ്കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍​നി​ന്ന് ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് ഗു​രു​ത​രമായി പ​രി​ക്കേ​റ്റ ഗൗ​രി 23ന് ​ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. അ​ധ്യാ​പി​ക​മാ​രു​ടെ ശ​കാ​ര​ത്തെ​ത്തു​ട​ര്‍​ന്ന് മ​നം​നൊ​ന്താ​ണ് ഗൗ​രി ജീവനൊടുക്കിയതെന്ന് വി​ല​യി​രു​ത്തി കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് അധ്യാപകര്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​മു​ള്‍​പ്പെ​ടെ ചു​മ​ത്തി കേ​സെ​ടു​ക്കുകയും, ഇ​തേ​തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​രെ മാ​നേ​ജ്മെ​ന്‍റ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Top