ബ്രേക്കിംഗ് ന്യൂസ്‌

വെറുമൊരു മോഷ്ടാവിനോട് പെരുമാറുന്നത് പോലെ എന്നോട് പെരുമാറരുത്: ശശികല

800x480_IMAGE63993537.jpg

ആഡംബരത്തിന്‍റെ മടിത്തട്ടില്‍ നിന്ന് ജയിലിലെ പുതിയ ജീവിതത്തോട് പൊരുത്തപ്പെടാനകാതെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍. ജയില്‍വാസം രണ്ടാം ദിനം പിന്നിടുന്പോള്‍ പരപ്പന അഗ്രഹാര ജയിലിലെ കാരാഗൃഹ വാസത്തോട് ശശി കലയ്ക്ക് പൊരുത്തപ്പെടാനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ജയില്‍ ജീവിതത്തില്‍ അവര്‍ തികച്ചും അസ്വസ്ഥയാണെന്നാണ് പുറത്ത് വരുന്ന റിപ് പോര്‍ട്ടുകള്‍. വെറുമൊരു മോഷ്ടാവിനോട് പെരുമാറുന്നത് പോലെ തന്നോട് പെരുമാറരുതെന്ന് ശശികല ജയില്‍ അധികൃതരോട് പറഞ്ഞതാ യി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞാന്‍ വെറുമൊരു കള്ളിയല്ല. വെറുമൊരു ക്രിമിനലിനെപ്പോലെ പോലീസ് ജീപ്പില്‍ ഇരിക്കാന്‍ എന്നെ ക്കിട്ടില്ല.എത് ദൂരത്തേക്ക് വേണമെങ്കിലും ഞാന്‍ നടന്നു വരാന്‍ തയ്യാറാണ്-ശശികല ജയില്‍ അധികൃതരോട് പറഞ്ഞു. ശശികലയുടെ സംസാ രവും അവരുടെ ശരീരഭാഷയും തികച്ചും അസ്വസ്ഥമായിരുന്നെന്നും മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ജയലളിതയ്ക്കൊപ്പം ജയി ല്‍ശിക്ഷ അനുഭവിച്ചപ്പോഴത്തേത് പോലെ എല്ലാ സൗകര്യങ്ങളും ലഭിക്കുമെന്നാണ് ശശികല പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സാധാരണ തട വുകാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമാണ് കോടതി ശശികലയ്ക്ക് അനുവദിച്ചത്.
ഇളവരശിക്കൊപ്പം ഒരു സെല്ലിലാണ് ശശികല തടവില്‍ കഴിയുന്നത്. രണ്ട് ദിവസമായി തികഞ്ഞ മൗനത്തിലാണ് ശശികല കഴിയുന്നത്. തമിഴ്നാടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലു, അവര്‍ അന്വേഷിച്ചിട്ടില്ല. തറയില്‍ കിടക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചതെങ്കിലും ആരോ ഗ്യപ്രശ്നങ്ങള്‍ അവര്‍ക്ക് ഒരു കട്ടില്‍ അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ വരെ അവര്‍ ഉറങ്ങിയിരുന്നില്ല. പുലര്‍ച്ചെ ഏതാനും മണിക്കൂ റുകള്‍ മാത്രമാണ് ശശികല ഉറങ്ങിയത്. വെള്ള സാരിയാണ് ജയിലില്‍ ധരിക്കാന്‍ നല്‍കിയിരിക്കുന്നത്.ബംഗളുരുവിലെയും ചെന്നൈയിലെയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ശശികലയെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ആരെയും കാണാന്‍ കൂട്ടാക്കിയിട്ടില്ല. ജയില്‍ സെല്ലില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല.

Top