BREAKING NEWS

രാജ്യത്തിന് ആവശ്യം വരുമ്പോൾ വെറും മൂന്നു ദിവസം കൊണ്ട് ഒരു സൈന്യത്തെ ഉണ്ടാക്കാൻ ആര്‍എസ്‌എസിനു കഴിയും: മോഹന്‍ ഭാഗവത് !!!

rss-chief-mohan-bhagwat-pti_650x400_61506835679.jpg

പാട്ന: രാജ്യത്തിന് ആവശ്യം വരുമ്ബോള്‍ മൂന്ന് ദിവസത്തിനുളളില്‍ ഒരു സൈന്യത്തെ തന്റെ സംഘടനയ്ക്ക് ഉണ്ടാക്കാന്‍ കഴിയുമെന്ന് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്. സൈന്യത്തിന് പോലും ഇതിനായി ആറോ എട്ടോ മാസം പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍എസ്‌എസ് തയ്യാറാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. രാഷ്ര്ടീയ സ്വയം സേവക സംഘം ഒരു സൈനിക സംഘടനയല്ല. എന്നാല്‍ സൈനികര്‍ക്ക് സമാന മായ അച്ചടക്കം തങ്ങള്‍ക്കുണ്ടെന്ന് ആര്‍എസ്‌എസ് തലവന്‍ അവകാശപ്പെട്ടു. അടിയന്തര ഘട്ടത്തില്‍ രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍എസ്‌എസ് തയ്യാറാണ്.

ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ കൊണ്ടു ചെയ്യുന്ന കാര്യങ്ങള്‍ വെറും മൂന്നു ദിവസം കൊണ്ട് ആര്‍ എസ്‌എസ് ചെയ്യും, അതിനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട് മോഹന്‍ ഭാഗവത് പറഞ്ഞു.ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ആര്‍എസ്‌എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. രാജ്യത്തിന് വേണ്ടി പോരാടേണ്ട സാഹചര്യമുണ്ടായാല്‍ ദിവസങ്ങള്‍ക്കകം സൈന്യത്തെ സജ്ജമാക്കാന്‍ ആര്‍എസ്‌എസിന് കഴിയുമെന്നും ഭാഗവത് അവകാശപ്പെട്ടു.

പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഹന്‍ ഭാഗവത് ബിഹാറില്‍ എത്തിയിട്ടുള്ളത്. കര്‍ഷകര്‍ അടക്കമുള്ള വരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ എണ്ണം കൂടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനം

Top