ബ്രേക്കിംഗ് ന്യൂസ്‌

വേങ്ങരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു.

images-44.jpg

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്ക് തന്നെ എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ നിയമസഭാ ഉപതിരഞ്ഞെടുപ്പാണ് വേങ്ങരയില്‍ നടക്കുന്നത്. ആദ്യ മണി ക്കൂറില്‍ അഞ്ച് ശതമാനം പോളിങ് രേഖപ്പെടുത്തി.

നാല് പാര്‍ട്ടി സ്ഥാനാര്‍ഥികളും രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ ആറുപേരാണ് മത്സര രംഗത്തു ള്ളത്. കെ.എന്‍.എ. ഖാദര്‍ (യു.ഡി.എഫ്.), പി.പി. ബഷീര്‍ (എല്‍.ഡി.എഫ്.), കെ. ജനചന്ദ്രന്‍ (എന്‍.ഡി.എ.) എന്നിവരാണ് മുന്നണി സ്ഥാനാര്‍ഥികള്‍.

87,750 പുരുഷന്‍മാരും 82,259 സ്ത്രീകളും ഉള്‍പ്പെടെ 1,70,009 വോട്ടര്‍മാരാണ് വിധിയെഴു തുക. വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. എല്ലാ ബൂത്തുകളിലും വി.വി. പാറ്റ് മെഷീന്‍ ഉപയോഗിക്കുന്നവെന്ന പ്രത്യേകതയുണ്ട്. 15നാണ് വോട്ടെണ്ണല്‍.

Top