BREAKING NEWS

വീട്ടില്‍ കള്ളനോട്ടടിച്ച്‌ ഉപയോഗിച്ചുവരുകയായിരുന്ന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു !

aa7d5c9aed5f5a1bdd1f8119aa1dad86.jpg

കുമളി: തേക്കടിയിലെ ഹോട്ടലില്‍ 2000 രൂപയുടെ കള്ളനോട്ട് നല്‍കിയ സഹോദരന്മാരെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശികളാണ് പിടിയിലായത്.ഒറ്റപ്പാലം കല്ലേപറമ്ബില്‍ സുകേശന്‍ (47), ഗിരീശന്‍ (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 2000 രൂപയുടെ അഞ്ച് കള്ളനോട്ടുകള്‍ പോലീസ് പിടികൂടി.

തേക്കടിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം 2000 രൂപയുടെ നോട്ട് നല്‍കിയവരെപ്പറ്റി സംശയം തോന്നി ഹോ ട്ടല്‍ ഉടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുമളി സര്‍ക്കിള്‍ ഇന്‍െസ്​പക്ടര്‍ വി.കെ. ജയ പ്രകാശ്, എസ്.ഐ.മാരായ ചാര്‍ളി തോമസ്, പ്രദീപ് കുമാര്‍ എന്നിവര്‍ ചോദ്യംചെയ്യുകയും ഇവരുടെ കാര്‍ പരിശോധി ക്കുകയും ചെയ്തു.

കാറില്‍നിന്ന് 2000 രൂപയുടെ നാല് കള്ളനോട്ടുകള്‍ കണ്ടെടുത്തു. ഇവ കുമളിയിലെ ബാങ്കില്‍ എത്തിച്ച്‌ പരിശോധി ച്ചപ്പോള്‍ കള്ളനോട്ടുകളാണെന്ന് ബോധ്യമായി.പോലീസ് ഒറ്റപ്പാലത്ത് നടത്തിയ അന്വേഷണത്തില്‍ നറുക്ക് വീണ ലോട്ടറി ടിക്കറ്റുകള്‍ കൃത്രിമമായി നിര്‍മിച്ച്‌ പണം തട്ടിയതിന് ജനുവരിയില്‍ ഇരുവരും പിടിയിലായതായും ജാമ്യ ത്തിലിറങ്ങിയതാണെന്നും വിവരം ലഭിച്ചു.

കംപ്യൂട്ടറും കളര്‍ പ്രിന്ററും ഉപയോഗിച്ച്‌ വീട്ടില്‍ കള്ളനോട്ടടിച്ച്‌ ഉപയോഗിച്ചുവരുകയായിരുന്നു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കും.

Top