BREAKING NEWS

വാട്സാപ്പ് സന്ദേശങ്ങള്‍ ഇപ്പോള്‍ ഏഴ് ദിവസം വരെ ഡിലീറ്റ് ചെയ്യാം !

android-users-to-soon-manage-chat-data-storage-on-whatsapp.jpg

വാട്സാപ്പ് അടുത്തിടെ വന്ന മാറ്റമാണ് സന്ദേശങ്ങള്‍ അയച്ച ആളിനും സ്വീകര്‍ത്താവിനും ഒരുപോലെ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം. തുടക്കത്തില്‍ ഏഴ് മിനിറ്റിനകം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് അവസരമുണ്ടായിരു ന്നത്. എന്നാല്‍ ഇപ്പോള്‍ പരമാവധി ഏഴ് ദിവസം വരെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത് ഇത്രമാത്രം.

1. വൈഫൈ അല്ലെങ്കില്‍ മൊബൈല്‍ ഡാറ്റ ഓഫ് ചെയ്തതിന് ശേഷം സ്മാര്‍ട്ട്ഫോണിന്റെ സെറ്റിംഗ്സിലേക്ക് പോവുക
2. Apps>Whatsapp>Force Stop- തിരഞ്ഞെടുക്കുക
3. അടുത്തതായി സെറ്റിംഗ്സ് വീണ്ടുമെടുത്ത് ഓട്ടോമെറ്റിക് ഡേറ്റ് & ടൈം അപ്ഡേറ്റ് അസാധുവാക്കുക
4. ഇനി സന്ദേശം അയച്ച ദിവസവും സമയവും സെറ്റ് ചെയ്യുക. സമയവും തീയതിയും ഓര്‍മ്മയില്ലെങ്കില്‍, ഡിലീറ്റ് ചെയ്യേണ്ട സന്ദേശത്തിലേക്ക് പോയി സമയവും തീയതിയും മനസ്സിലാക്കുക
5. തീയതിയും സമയവും ക്രമീകരിച്ചുകഴിഞ്ഞാല്‍ സന്ദേശം ഡിലീറ്റ് ചെയ്യാനാകും. ഇതിനായി സന്ദേശത്തില്‍ അല്‍പ്പസമയം അമര്‍ത്തിപ്പിടിക്കുക. അപ്പോള്‍ ഡിലീറ്റ് ഫോര്‍ മീ, ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്നീ രണ്ട് ഓപ്ഷനുകള്‍ പ്രത്യക്ഷപ്പെടും. അനുയോജ്യമായത് തിരഞ്ഞെടുക്കുക. മെസേജ് ഡിലീറ്റ് ചെയ്തതിന് ശേഷം തീയതിയും സമയവും ശരിയാക്കാന്‍ മറക്കരുത്.

Top