BREAKING NEWS

വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനം ; കെ ബാബുവിനെതിരായ കേസ് നിലനില്‍ക്കുമെന്ന് വിജിലന്‍സ് !

k-babu-bar-bribery-case759.jpg

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്തു സമ്ബാദിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മന്ത്രിയും കോ ണ്‍ഗ്രസ് നേതാവുമായ കെ ബാബുവിനെതിരായ കേസ് നിലനില്‍ക്കുമെന്ന് വിജിലന്‍സ്. കേസില്‍ ബാബു നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.

ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം അന്തിമഘട്ടത്തിലെന്നു വിജില ന്‍സ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഭാര്യവീട്ടില്‍നിന്നു ലഭിച്ച സ്വത്തും മറ്റും വരുമാന സ്രോതസ്സായി കാണണമെ ആവശ്യം ഭാഗികമായി മാത്രമേ അംഗീകരിക്കാന്‍ കഴിയൂ എന്നാണ് വിജിലന്‍സ് നിലപാട്.

വീണ്ടും മൊഴിയെടുക്കണമെന്ന് കെ ബാബു വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം ബാബുവിന്റെ വീട്ടിലെത്തി വീണ്ടും മൊഴിയെടുത്തു. മന്ത്രിയും എംഎല്‍എയും ആയിരുന്ന കാലത്തെ ടിഎ,ഡിഎ, മക്കളുടെ വിവാഹ സമയത്തു ലഭിച്ച സമ്മാനങ്ങള്‍ എന്നിവ വരുമാനമായി കണക്കാക്കണ മെന്നാണ് ബാബു ആവശ്യപ്പെട്ടത്.

Top