BREAKING NEWS

വനിതാ ദിനത്തില്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ ‘ഫോളോ’ ചെയ്തത് 40 വനിതകളെ !

images-1-1.jpg

ന്യൂഡല്‍ഹി∙ വനിതാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ ട്വിറ്ററില്‍ ‘ഫോളോ’ ചെയ്തത് 40 വനിതകളെ. നരേന്ദ്ര മോദി എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വഴിയാണു സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററില്‍ സജീവമായ വനിതകളെ ഫോളോ ചെയ്തിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, കമന്റേറ്റര്‍മാര്‍ തുടങ്ങിയവരെയാണു ഫോളോ ചെയ്യുന്നത്. ഇവരില്‍പ്പലരും മോദിയുടെ പ്രവൃത്തി ക്കു നന്ദി അറിയിച്ചിട്ടുണ്ട്.

അതേസമയം, സമൂഹ മാധ്യമങ്ങളില്‍ ഇവരെ ഫോളോ ചെയ്യുന്നതു കൂടാതെ, രാജ്യാന്തര വനിതാ ദിനത്തോട് അനു ബന്ധിച്ചു വിവിധ മേഖലകളിലെ 400ല്‍ അധികം വനിതകള്‍ക്കു മോദി കത്തെഴുതുകയും ചെയ്തിരുന്നു. രാഷ്ട്രീയം, കായികം, വ്യവസായം, സിനിമാലോകം തുടങ്ങി വിവിധ മേഖലകളിലെ പ്രസിദ്ധരായ വനിതകള്‍ക്കാണു മോദി കത്തയച്ചത്. ‘പോഷന്‍ അഭിയാന്‍’ ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്നീ കാര്യങ്ങളെക്കുറിച്ചാണു കത്തിലു ണ്ടായിരുന്നത്.

Top