BREAKING NEWS

വാട്സ്‌ആപ്പ് പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചു !

whatsapp.jpg

വാട്ട്സ്‌ആപ്പ് ഫെയ്സ്ബുക്ക് ഏറ്റെടുത്തതോടെ പുതിയ ഫീച്ചറുകള്‍ക്ക് ഉപയോക്താക്കളെ തേടിയെത്തുകയാണ്. ഏറ്റ വും ഒടുവിലായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് ‘ഡിസ്മിസ് അസ് അഡ്മിന്‍’. പേരു സൂചിപ്പിക്കും പോലെ അഡ്മിനെ പുറത്താക്കല്‍ത്തന്നെ. ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ സാധാരണയായി ഒന്നിലധികം അഡ്മിനുകള്‍ ഉണ്ടായിരി ക്കും. ഇനി ഒരു ഗ്രൂപ്പ് അഡ്മിനെ ആ സ്ഥാനത്തു നിന്ന് മാറ്റണമെന്നുണ്ടെങ്കില്‍ അതിനായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് ഡിസ്മിസ് അസ് അഡ്മിന്‍. ഇതു വഴി ഒരു ഗ്രൂപ്പ് അഡ്മിന് മറ്റൊരു അഡ്മിനെ ഗ്രൂപ്പില്‍ നിലനിര്‍ത്തി കൊണ്ടു തന്നെ തല്‍സ്ഥാനത്തു നിന്ന് മാറ്റുവാനാകും.

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാട്സാപ്പിന്റെ അടിക്കടി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്.
ഇനി മുതല്‍ സന്ദേശങ്ങള്‍ അയക്കുന്നതിലും നിബന്ധനകള്‍ വാട്സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അനാവശ്യ സന്ദേശങ്ങളെ തടുക്കുന്നതാണ് പുതിയ മറ്റൊരു ഫീച്ചര്‍. ഒന്നിച്ച്‌ ഒരു നിശ്ചിത പരിധിയില്‍ കൂടുതല്‍ ആളുകളിലേക്ക് അയയ്ക്കപ്പെ ടുന്ന വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ വാട്സ്‌ആപ്പ് പരിശോധനയ്ക്ക് വിധേയമാക്കുകയും അത്തരം സന്ദേശങ്ങള്‍ ലഭിക്കുന്ന വര്‍ക്ക് ഈ സന്ദേശം നിരവധി തവണ ഫോര്‍വാര്‍ഡ് ചെയ്യപ്പെടുവരുന്നതാണെന്ന അറിയിപ്പ് നല്‍കും.

Top