ബ്രേക്കിംഗ് ന്യൂസ്‌

ഉഴവൂര്‍ വിജയന്റെ മരണം: ദുരൂഹത അന്വേഷിക്കാന്‍ ഡി.ജി.പിയ്ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

aaa-e1502530249198.jpg

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍നടപടികള്‍ക്കാ യി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി.

ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേ ണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയാണ് മുഖ്യമന്ത്രി കൈമാറിയത്.

ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് ടി.വി.ബേബി ചൂ ണ്ടിക്കാട്ടുന്നു. ഉഴവൂരിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്‍സിപി സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരി വിളിച്ച്‌ കൊലവിളി നടത്തുന്നതായി ഉ ഴവൂര്‍ വിജയന്‍ പരാതിപ്പെട്ടിരുന്നുവെന്ന് കായംകുളത്തെ വ്യവസായി നൗഷാദ് ഖാന്‍ വെളി പ്പെടുത്തിയിരുന്നു. വിജയനെ ഭീഷണിപ്പെടുത്താന്‍ കാരണം പാര്‍ട്ടിയിലെ പ്രശ്നമാണെന്ന് സു ള്‍ഫിക്കര്‍ തന്നോട് സമ്മതിച്ചതായും നൗഷാദ് വെളിപ്പെടുത്തിയിരുന്നു.

സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ വിഷയം കൂടുതല്‍ ഗൗരവകരമായി. ‘അടി കൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല’ എന്നിങ്ങനെയായിരുന്നു സുള്‍ഫിക്കര്‍ മയൂരിയുടെ സംഭാഷണം. എന്‍സിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച്‌ ഇങ്ങനെ സംസാരിച്ച സുള്‍ഫിക്കര്‍ ഇതിനു പിന്നാലെ വിജയനെ നേരിട്ടും വിളിച്ചു. ഈ സം സാരത്തിനൊടുവിലാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞുപോയതെന്ന് സന്തതസഹചാരിയായിരുന്ന എന്‍സിപി നേതാവ് വെളിപ്പെടുത്തിയിരുന്നു.

Top