ബ്രേക്കിംഗ് ന്യൂസ്‌

അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യ കൊളംബിയയോട് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ടു !

c32a4-1507571678-800-e1507610248966.jpg

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ കൊളംബിയയോട് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ടു. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ലോകകപ്പിലെ ആദ്യ ഗോളും നേടിയാണ് കളംവിട്ടത്. ആദ്യം ലീഡ് നേടിയ കൊളംബിയയോട് അതേ നാണ യത്തില്‍ തിരിച്ചടിച്ച ഇന്ത്യക്ക് ലഭിച്ച മുന്‍തൂക്കം തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിച്ചില്ല.

ജീക്സണ്‍ തൗനൗജമാണ് ഇന്ത്യയ്ക്കായ് സ്വപ്ന ഗോള്‍ നേടിയത്. ഇതോട ഇന്ത്യന്‍ ഫുട്ബോ ളിന്റെ ചരിത്രത്തിലേക്ക് തന്റെ പേര് എഴുതിച്ചേര്‍ത്തു ജീക്സണ്‍. കോര്‍ണര്‍ കിക്കില്‍ ലഭിച്ച അവസരം ഉജ്ജ്വലമായി ഗോള്‍പോസ്റ്റിലേക്ക് തിരിച്ചുവിട്ട അതിമനോഹര ഹെഡ്ഡര്‍ ഗോളായിരുന്നു ഇത്. 49-ാം മിനുട്ടിലാണ് കൊളംബിയ ആദ്യ ഗോള്‍ നേടിയത്. ഇന്ത്യ സമനി ല പിടിച്ചത് 82-ാം മിനുട്ടിലും. എന്നാല്‍ ഇന്ത്യന്‍ ആഘോഷം അധികസമയം നീണ്ടുനിന്നില്ല.

തൊട്ടടുത്ത മിനുട്ടില്‍ പ്രതിരോധം ഭേദിച്ച്‌ മറ്റൊരു ഗോള്‍കൂടി ഇന്ത്യന്‍ വലകുലുക്കി. കൊളം ബിയയ്ക്കായി രണ്ടു ഗോളും നേടിയത് ജുവാന്‍ പെലോസയാണ്.മലയാളി താരം കെപി രാഹുല്‍ മികച്ച പ്രകടനമാണ് കളിയിലുടനീളം പുറത്തെടുത്തത്. ഗോള്‍ പിറന്നുവെന്നുറപ്പിച്ച രണ്ട് അവസരങ്ങള്‍ ഇദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. എന്നാല്‍ രണ്ടവസരവും പാഴാ യിപ്പോയി. കൊളംബിയന്‍ ഗോള്‍പോസ്റ്റിന്റെ രൂപത്തിലും നിര്‍ഭാഗ്യം രാഹുലിനെ പിന്തുട ര്‍ന്നു. ഈ വിജയത്തോടെ കൊളംബിയ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി.

കഴിഞ്ഞദിവസം ഘാനയോട് കൊളംബിയ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഈ വിജയത്തോടെ ടൂര്‍ണമെന്റിലേക്ക് ഉജ്ജ്വലമായി തിരിച്ചുവന്നിരിക്കുകയാണ് കൊളംബിയ. ഇന്ത്യയുടെ കളി 12-ാം തീയതി ഘാനയോടാണ്.

Top