ബ്രേക്കിംഗ് ന്യൂസ്‌

ഉമ്മന്‍ചാണ്ടി പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച്‌ ജനങ്ങളോട് മാപ്പു പറയണം: വി.എസ് !

download-13.jpg

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച്‌ ജനങ്ങളോട് മാപ്പു പറയണമെന്ന് വി. എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അഴിമതി, സദാചാര വിരുദ്ധ പ്ര വര്‍ത്തനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിങ്ങനെ ഒരു സാധാരണ പൗരന്‍ പോലും ചെയ്യാന്‍ പാടില്ലാത്ത തെറ്റുകളാണ് ഇവര്‍ ചെയ്തിരിക്കുന്നത്.

കുഴപ്പക്കാരായ ഇവരെല്ലാം ചേരുന്നതാണ് സംസ്ഥാനത്തെ യുഡിഎഫ് നേതൃത്വം. അതായത് യുഡിഎഫ് നേതൃത്വം ഒന്നടങ്കം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. അങ്ങനെയു ള്ളവര്‍ പൊതുപ്രവര്‍ത്തകരായി തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതുകൊ ണ്ടു തന്നെ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച്‌ യുഡിഎഫ് പിരിച്ചുവിടുകയാണ് വേണ്ടതെ ന്നും വിഎസ് പറഞ്ഞു.

അഴിമതിയില്‍ മുങ്ങിയ ഈ നേതാക്കള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട പദവികളില്‍ തുടരാനുള്ള അ ര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും ആയതിനാല്‍ കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തി യാക്കി കുറ്റക്കാരായ ഇവരെ കല്‍ത്തുറിങ്കിലടയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗ ത്തു നിന്നുണ്ടാകണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഇവരെ ഇനി പൊതുരംഗത്ത് പ്രവര്‍ത്തി ക്കാന്‍ കേരള സമൂഹം അനിവദിക്കരുതെന്നും വിഎസ് പറഞ്ഞു.

Top