BREAKING NEWS

ത്രിപുരയിലെ സിപിഐഎമ്മിന്റെ പരാജയത്തിന് കാരണം ബിജെപിയുടെ മണി പവറാണെന്ന് ഡി.രാജ !

D-Raja.jpg

മലപ്പുറം: ത്രിപുര തെരഞ്ഞെടുപ്പിലെ സിപിഐഎമ്മിന്റെ പരാജയത്തിന് കാരണം ബിജെപിയുടെ മണി പവര്‍ ആ ണെന്ന് രാജ്യസഭ എംപിയും സിപിഐ നേതാവുമായ ഡി.രാജ. പണവും കേന്ദ്ര ഭരണവും ഉപയോഗിച്ച്‌ ജനവിധി അട്ടിമറിച്ച പുതിയ സാഹചര്യത്തില്‍ സ്വയം വിലയിരുത്താന്‍ സിപിഐഎമ്മും സിപിഐയും നിര്‍ബന്ധിതരാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ മതേതര കക്ഷികളെല്ലാം ബിജെപിക്കെതിരെ ഒരുമിക്കണം. ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ല. ഇടതുപക്ഷവും കോണ്‍ഗ്രസും നയനിലപാടുകളില്‍ പുന:പരിശോധന നടത്ത ണമെന്നും രാജ പറഞ്ഞു.

Top