BREAKING NEWS

ത്രിപുര, മേഘാലയ, നാഗലാന്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു !

PTI1_18_2018_000051B.jpg

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുര, മേഘാലയ, നാഗലാന്റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്. ത്രിപുരയില്‍ ഫെബ്രുവരി 18 നും മേഘാലയ നാഗാലാന്റ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 27 നും തെരഞ്ഞെടുപ്പ് നടക്കും.ഫലപ്രഖ്യാപനം മൂന്ന് സംസ്ഥാ നങ്ങളിലേതും മാര്‍ച്ച്‌ മൂന്നിന് നടക്കും.

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റും ഉപയോഗിച്ചായിരിക്കും ത്രിപുരയിലേയും മേഘാലയയിലേയും നാഗാലാന്‍ഡിലേയും മുഴുവന്‍ ബൂത്തുകളിലും തിരഞ്ഞെടുപ്പ് നടക്കുക. എല്ലാ മണ്ഡലങ്ങളിലേയും തിരഞ്ഞെടുത്ത ഒരു ബൂത്തിലെ വിവിപാറ്റിലെ വോട്ടുകള്‍ എണ്ണുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.നിയമസഭകളുടെ കാലാവധി യഥാക്രമം മേഘാലയ മാര്‍ച്ച്‌ ആറിനും നാഗലാന്റ് മാര്‍ച്ച്‌ 13നും ത്രിപുര മാര്‍ച്ച്‌ 14നും അവസാനിക്കും.

Top