BREAKING NEWS

ത്രിപുരയില്‍ ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പം !

CPM-BJP.jpg

അഗര്‍ത്തല: ത്രിപുരയിലെ വാശിയേറിയ പോരാട്ടത്തില്‍ സിപിഎമ്മും ബിജെപിയും ഒപ്പത്തിനൊപ്പം. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 49 മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. 25 സീറ്റില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുസഖ്യം ലീഡ് ചെയ്യുന്നുണ്ട്. ത്രിപുരയില്‍ ഭരണം പിടിക്കാന്‍ എല്ലാം അടവും പയറ്റിയ ബിജെപിയും പ്രകടനം മോശമാക്കിയിട്ടില്ല എന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. ബിജെപി സഖ്യം 23 സീറ്റില്‍ മുന്നിട്ടുനില്‍ക്കുകയാണ്. പ്രധാന പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് ത്രിപുരയില്‍ ഒരു സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്.

60 മണ്ഡലങ്ങളുള്ള ത്രിപുരയില്‍ അവസാനം വരെ പൊരിഞ്ഞ പോരാട്ടമുണ്ടാകും എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നഗരമേഖലകളിലും പരമ്പരാഗത കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലുമെല്ലാം ബിജെപി കടന്നുകയറി എന്ന് ഉറപ്പിക്കാം. എന്നാല്‍ സിപിഎം തങ്ങളും ശക്തികേന്ദ്രങ്ങളിലെ വോട്ടുകളെല്ലാം നിലനിര്‍ത്തിയി ട്ടുണ്ട്. ത്രിപുരയിലെ ഗോത്രവിഭാഗങ്ങളുടെ നിലപാടായിരിക്കും ആര് ഭരണത്തിലേറുമെന്ന വിധി നിശ്ചയിക്കുക.

Top