BREAKING NEWS

ത്രിപുരയില്‍ ബിജെപിയെ നേരിടാന്‍ കഴിയാത്ത സിപിഎമ്മാണോ ? രാജ്യത്തു ബിജെപിയെ നേരിടാന്‍ പോകുന്നത് : കെ മുരളീധരന്‍

K-Muraleedharan.jpg

കോഴിക്കോട്: സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് ത്രിപുരക്കാര്‍ ബിജെ പിയെ ജയിപ്പിച്ചതാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഒരു കോര്‍പറേഷന്റെ വലുപ്പം പോലുമില്ലാത്ത ത്രിപുരയില്‍ ബിജെപിയെ നേരിടാന്‍ കഴിയാത്ത സിപിഐഎമ്മാണ് രാജ്യത്തു ബിജെപിയെ നേരിടാന്‍ പോകുന്നത്. ത്രിപുരയില്‍ സിപിഐഎമ്മും ബിജെപിയും മല്‍സരിച്ചപ്പോള്‍ സിപിഐഎം ജയിക്കണം എന്ന ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസു കാര്‍. കള്ളനും പെരുങ്കള്ളനും മല്‍സരിക്കുമ്ബോള്‍ പെരുങ്കള്ളന്‍ തോല്‍ക്കണമെന്നു കോണ്‍ഗ്രസ് ആഗ്രഹിച്ചു.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ട് ഒരു കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല, പിന്നെങ്ങനെ ബിജെപി ജയിക്കാനാണെന്നും മുരളീധരന്‍ ചോദിച്ചു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യു ഡി എഫ് നടത്തുന്ന രാപകല്‍ സമരം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Top