BREAKING NEWS

ട്രംപിനെതിരെ കേസ് നൽകാനൊരുങ്ങി സ്റ്റോമി ഡാനിയല്‍സ് !

14b7a8c819278aca288f9f9f1c2bb23f.jpg

ട്രംപിനെ കുരുക്കാന്‍ അശ്ലീല ചിത്ര നടി സ്റ്റോമി ഡാനിയല്‍സ്. ട്രംപ് പണ്ടു കണ്ടതു ഹോട്ടല്‍മുറിയില്‍ വച്ചായിരു ന്നെങ്കില്‍, ഇനി കോടതിയില്‍ വച്ചു കാണാമെന്നാണ് അശ്ലീലചിത്ര നടി സ്റ്റോമി ഡാനിയല്‍ വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള പഴയ രഹസ്യബന്ധം പുറത്തുപറഞ്ഞു പുകിലുണ്ടാക്കാതിരിക്കാന്‍ കരാറിനു നിര്‍ബന്ധിച്ചെന്ന് ആരോപിച്ചാണു കലിഫോര്‍ണിയ കോടതിയില്‍ സ്റ്റോമി കേസുകൊടുത്തത്.

ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കൊയെന്‍ 1.3 ലക്ഷം ഡോളര്‍ നല്‍കി വായടപ്പിക്കാന്‍ ശ്രമിച്ചെന്നാണ് 28 പേജുള്ള പരാതിയിലെ ആരോപണം.സ്റ്റെഫനി ക്ലിഫഡ് എന്നാണു സ്റ്റോമി ഡാനിയല്‍സിന്റെ യഥാര്‍ഥ പേര്. ട്രംപുമായി 2006ല്‍ തുടങ്ങിയ ബന്ധം രണ്ടുവര്‍ഷം തുടര്‍ന്നെന്നാണു സ്റ്റോമി പറയുന്നത്.

2016ല്‍ ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായപ്പോള്‍ പഴയബന്ധം തിരിച്ചടിയാകുമോയെന്നു ട്രംപ് ഭയന്നു. ബന്ധം മൂടിവയ്ക്കാന്‍ 1.3 ലക്ഷം ഡോളര്‍ സ്റ്റോമിക്ക് അയച്ചുകൊടുത്തതു തന്റെ സ്വന്തം കീശയില്‍ നിന്നാണെന്നു ട്രംപിന്റെ അഭിഭാഷകന്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു.

Top