BREAKING NEWS

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് !

thushar-vellappally.jpg.image_.784.410.jpg

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന ബിഡിജെഎസ്സിന്റെ ഭീഷണി ഫലി ച്ചു. ബിഡിജെഎസ്സിനെ ഒപ്പം കൂട്ടാനായി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനമെടുത്തു.ഉത്തര്‍പ്രദേശില്‍നിന്നാകും തുഷാര്‍ മല്‍സരിക്കുക. അടുത്തയാഴ്ച തന്നെ നാമനിര്‍ദേശപത്രിക നല്‍ കുമെന്നാണ് സൂചന. വിവരം ബിജെപി കേന്ദ്രനേതൃത്വം തുഷാറിനെ അറിയിച്ചു.

എന്‍ഡിഎ മുന്നണിയില്‍നിന്ന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ബിഡിജെഎസ് പലതവണ രംഗത്തുവന്നിരുന്നു. പല തവണ ഇടതുമുന്നണിയോട് അടുക്കുന്ന സൂചനപോലും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നല്‍കി.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വേണമെന്നും ഇല്ലെങ്കില്‍ ഒറ്റയ്ക്കു മല്‍സരിക്കണമെന്ന അഭിപ്രാ യം പോലും ബിഡിജെഎസില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ഈ സീറ്റ് ബിജെപി തന്നെ ഏറ്റെടുക്കുകയായിരുന്നു. ഈ നീക്കങ്ങള്‍ക്കിടെയാണ് ബിജെപി കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്.

Top