ബ്രേക്കിംഗ് ന്യൂസ്‌

തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍; കലക്ടര്‍ ഇന്നു വീണ്ടും തെളിവെടുപ്പ് നടത്തും !

thomas-chandy.jpg

ആലപ്പുഴ ∙ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് കലക്ടര്‍ ഇന്നു വീണ്ടും തെളിവെടുപ്പു നടത്തും. ഇന്നു നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകാന്‍ തോമസ് ചാ ണ്ടിയുടെ ബന്ധുവിനു നോട്ടിസ് നല്‍കി.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനു സമീപത്തെ നിലം നിക ത്തല്‍ സംബന്ധിച്ചു കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ തെളിവെടുപ്പില്‍ രേഖകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് പ്രതിനിധികള്‍ ഇന്നുവരെ സമയം ചോദിച്ചിരുന്നു. നിലം നികത്തിയെടുത്ത പാര്‍ ക്കിങ് ഗ്രൗണ്ട് തങ്ങളുടെ ഉടമസ്ഥതയിലല്ലെന്നു നിലപാടെടുത്ത റിസോര്‍ട്ട് പ്രതിനിധികള്‍ ത ങ്ങളുടെ വാദം തെളിയിക്കാനുള്ള രേഖകള്‍ ഇന്നു ഹാജരാക്കും.

അതിനിടെ, കലക്ടര്‍ ടി.വി.അനുപമയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം ലേക്ക് പാലസിനു സമീപം പരിശോധന നടത്തി.ദേശീയ ജലപാത ആഴം കൂട്ടുന്നതി ന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണ് റിസോര്‍ട്ട് ഉടമകളുമായി ബന്ധമുള്ള വ്യക്തിയുടെ പാടശേഖരത്തില്‍ നിക്ഷേപിച്ചു എന്നാണ് ആക്ഷേപം.

ജലവിഭവ വകുപ്പ് അമിതവില നിശ്ചയിച്ചതിനെ തുടര്‍ന്നു മണ്ണ് പാടശേഖരത്തില്‍ത്തന്നെ കിട ക്കുകയാണ്. പരോക്ഷമായി പാടശേഖരം നികത്താനാണ് ഈ രീതിയില്‍ നീക്കം നടത്തിയ തെന്ന ആരോപണത്തെ തുടര്‍ന്നാണു കലക്ടര്‍ ഇവിടെ പരിശോധന നടത്തിയത്. പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ഉടമസ്ഥനെ കണ്ടെത്താനായി റവന്യു വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം റവന്യു അധികൃതരുടെ നേതൃത്വത്തില്‍ ഇവിടെ പരിശോധന നടത്തുകയും ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു.മന്ത്രിയുടെ ബന്ധു വിന് ഇവിടെ എട്ടേക്കര്‍ ഭൂമിയുണ്ട്. ഇതിനോടു ചേര്‍ന്നാണു പാര്‍ക്കിങ് ഗ്രൗണ്ടും കല്‍ക്കെട്ടു കളും. പാടശേഖര സമിതിയുടെ ആവശ്യം അനുസരിച്ചാണു ജലവിഭവ വകുപ്പ് കല്‍ക്കെട്ട് നിര്‍മിച്ചതെന്നു ലേക്ക് പാലസ് പ്രതിനിധി അറിയിച്ചതിനെ തുടര്‍ന്നു കരുവേലി പാടശേഖര സമിതി പ്രതിനിധികളോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലേക്ക് പാലസ് മാനേജിങ് ഡയറക്ടര്‍ മാത്യു ജോസഫ് മാപ്പിളശേരിയും നിയമോപദേശക രശ്മി കെ.വര്‍മയുമാണ് ഇന്നു വൈകിട്ടു നാലിനു തെളിവെടുപ്പില്‍ ഹാജരാകുന്നത്.പ്രഫുല്‍ പട്ടേല്‍ എത്തും

Top