BREAKING NEWS

തിരുവനന്തപുരത്ത് ഡി.വൈ.എഫ്​.ഐ ,ബി.ജെ.പി സംഘർഷം രണ്ടുപേർക്ക് വെട്ടേറ്റു !

images-26.jpg

തിരുവനന്തപുരം: കാരക്കോണത്ത്​ ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകനും ബി.ജെ.പി പ്രവര്‍ത്തകനും വെട്ടേറ്റു. ഇന്ന ലെ രാത്രി 10 മണിയോടെയാണ്​ ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകനായ കാരക്കോണം സ്വദേശി അശ്വിന്​ വെട്ടേറ്റത്. ഡി.വൈ.എഫ്​..ഐ കാരക്കോണം യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയാണ്. ജോലി കഴിഞ്ഞ് മടങ്ങി വരും വഴിയാണ് ആക്രമണം. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

സംഭവത്തിനു ശേഷം 12മണിയോടെ തോലടി സ്വദേശി സതികുമാറിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. തലക്ക്​ ഗുരുതരമായി പരിക്കേറ്റ സതികുമാര്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്​സയിലാണ്​. ബി.ജെ.പി പ്രവര്‍ത്ത കനാണ്​ സതികുമാര്‍.

Top