BREAKING NEWS

തനിക്കും പാർട്ടി പ്രവർത്തകർക്കും സിപിഎം വധഭീഷണിയുണ്ടെന്ന് കെ കെ രമ !

widow1_650_020314112203.jpg

സിപിഎം വധഭീഷണി ഉയര്‍ത്തുന്നതായി ആര്‍എംപി നേതാവും കൊല്ലപ്പെട്ട് ടിപി ചന്ദ്രശേഖരന്‍റെ ഭാര്യയുമായ കെ കെ രമ. തനിക്കും എന്‍ വേണു ഉള്‍പ്പടെയുള്ള മറ്റ് നേതാക്കള്‍ക്കും നേരെയാണ് സിപിഎമ്മിന്റെ വധഭീഷണി. പോ ലീസില്‍ നിന്ന് നീതി കിട്ടില്ല. ജനാധിപത്യ കേരളം പ്രതികരിക്കണമെന്നും കെകെ രമ ആവശ്യപ്പെട്ടു.

ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപി ഓഫീസ് അടിച്ച്‌ തകര്‍ത്ത് മണിക്കൂറുകള്‍ക്കകമാണ് രമയുടെ പ്രസ്താവന. ആര്‍എം പി ഓഫീസ് തകര്‍ത്തതിന് പിന്നില്‍ സിപിഎം ആണെന്ന് ആര്‍എംപി ആരോപിച്ചിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച്‌ ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപി ഇന്ന് ഹര്‍ത്താല്‍ നടത്തുകയാണ്. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top