ബ്രേക്കിംഗ് ന്യൂസ്‌

താരജോഡി നാഗചൈതന്യയും സാമന്തയും വിവാഹിതരായി !

download-81.jpg

പനാജി: തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യക്കും സാമന്തക്കും പ്രണയ സാഫല്യം. വെള്ളി യാഴ്ച ഗോവയിലെ ഹോട്ടല്‍ ഡബ്ള്യൂവില്‍ നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായി.
നാഗചൈതന്യയുടെ മുത്തശ്ശിയുടെ സാരിയാണ് സാമന്ത വിവാഹത്തിന് അണിഞ്ഞത്. വെളുത്ത സില്‍ക്ക് മുണ്ടും കുര്‍ത്തയും ധരിച്ചാണ് വരന്‍ വിവാഹത്തിനെത്തിയത്. ചുരുക്കം അതിഥിക ളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്. ചലച്ചിത്ര താരങ്ങളായ വെങ്കിടേഷ്, സുരേഷ് ബാ ബു, രാഹുല്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പത്തു കോടിയോളം രൂപ ചെലവിട്ടാണ് താര വിവാഹത്തിന് വേദി ഒരുക്കിയത്. വിവാഹ ത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് സാമന്തയും നാഗ ചൈതന്യയും ഒരാഴ്ചയായി ഗോവ യിലുണ്ട്. വിവാഹ വിശേഷങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കുന്നു ണ്ട്.

Top