ബ്രേക്കിംഗ് ന്യൂസ്‌

താന്‍ പണം നല്‍കി വാങ്ങിയ ഭൂമിയാണത്; വെട്ടേറ്റ സംഭവത്തെക്കുറിച്ച്‌ ബാബുരാജ്

800x480_IMAGE63990699.jpg

കുളം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ബാബുരാജ് സംഭവത്തെക്കുറിച്ച്‌ വ്യക്ത മാക്കി. താന്‍ കുളം വറ്റിക്കാനല്ല കുളം വൃത്തിയാക്കാനായിരുന്നു ചെന്നതെന്ന് ബാബുരാജ് പറയുന്നു. ഈ സ്ഥലത്തിന്‍റെ ഉടമയെന്ന് അവ കാശപ്പെടുന്ന സണ്ണി തോമസിന്‍റെ അനുമതിയോടെയാണ് താനീ കുളത്തില്‍ നിന്നും രണ്ട് വര്‍ഷമായി വെള്ളമെടുത്തിരുന്നതെന്ന് ബാബു രാജ് വ്യക്തമാക്കുന്നു. കുളം വൃത്തിയാക്കി കരിങ്കല്ലുകൊണ്ട് കെട്ടിയിരുന്നതായും ബാബുരാജ് പറഞ്ഞു.
ഈ ഭൂമി മുഴുവന്‍ തുകയും നല്‍കി ബാബുരാജ് വാങ്ങിയതാണ്. വെട്ടിയ ആള്‍ പ്രശ്നമുണ്ടാക്കുമെന്ന് അറിയാവുന്നതിനാല്‍ മൂന്നാര്‍ ട്രൈബ്യൂണ ല്‍ കോടതിയില്‍ നിന്നും ഇന്‍ജങ്ഷന്‍ ഓര്‍ഡറുമായാണ് താന്‍ സംഭവ സ്ഥലത്തേയ്ക്ക് ചെന്നതെന്നും ബാബുരാജ് വ്യക്തമാക്കി.താന്‍ കുളം വൃത്തിയാ ക്കാന്‍ വന്നിരിക്കുന്നത് കോടതി ഉത്തരവുമായാണെന്ന് പറയുന്നതിനിടെയാണ് അയാള്‍ ഒന്നും തന്നെ മിണ്ടാതെ വാക്കത്തി കൊണ്ട് തന്നെ വെട്ടുന്നത്.
മുഴുവന്‍ വിലയും കൊടുത്ത് മൂന്ന് വര്‍ഷം മുന്പാണ് താനീ വസ്തു വാങ്ങുന്നത്. വസ്തു വാങ്ങിയ ശേഷം താന്‍ ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ പോകു ന്പോഴാണ് താനല്ല ഈ സ്ഥലത്തിന്‍റെ ഉടമയെന്ന് തിരിച്ചറിയുന്നത്. സണ്ണി തോമസ് എന്ന വ്യകിതിയുടെ കൈവശമുള്ള ഭൂമിയെന്ന ധാര ണയോടെയാണ് അയാളില്‍ നിന്നും ആ വസ്തു വാങ്ങിയിരുന്നത്. എന്നാല്‍ അയാളുടെ അച്ഛന്‍ തോമസ് സണ്ണിയുടെ പേരിലുള്ള ഈ വസ്തു അയാ ളുടെ നാലു മക്കള്‍ക്കും അവകാശപ്പെട്ടതാണെന്ന് തിരിച്ചറിയുന്നത് ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്പോഴായിരുന്നു. അച്ഛനോ സഹോദര ങ്ങളോ ഒന്നും തന്നെ അറിയാതെ ഇയാള്‍ തനിക്ക് ഭൂമി വിറ്റത്. മകളുടെ കല്യാണത്തിന് വേണ്ടിയാണ് ഭൂമി വില്‍ക്കുന്നതെന്ന് പറഞ്ഞപ്പോ ഴാണ് താനാ ഭൂമി വാങ്ങുന്നത്. ഇയാള്‍ക്ക് ഒരു അപകടമുണ്ടായപ്പോള്‍ താന്‍ 50,000 രൂപ നല്‍കിയിരുന്നതായും ബാബുരാജ് പറഞ്ഞു.

Top