BREAKING NEWS

സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലേറെപേര്‍ക്ക് പരിക്ക് !

08cf930dc932c4dad1b1896407d23367.jpg

മണ്ണാര്‍ക്കാട്: കല്ലടിക്കോട്-മീന്‍വല്ലം റൂട്ടില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലേറെ പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്.മീന്‍വല്ലം-മണ്ണാര്‍ക്കാട് റൂട്ടിലോടുന്ന ജുവൈരിയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മൂന്നേക്കറില്‍ നിന്ന് തിരിക്കവേയാണ് അപകടം.പരിക്കേറ്റ വരെ ആശുപത്രികളിലേക്ക് എത്തിച്ചു. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Top