BREAKING NEWS

സുഷമാ സ്വരാജിന് സൗദിയില്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ പ്രവാസസമൂഹം !

sus.jpg

റിയാദ്: മൂന്ന് ദിവസത്തെ സൗദി സന്ദര്‍ശനത്തിന് വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജ് സൗദി തലസ്ഥാന മായ റിയാദിലെത്തി. മന്ത്രി ഖാലിദ് ബിന്‍ അബ്ദുള്‍ അസീസ് വിമാനത്താവളത്തില്‍ സുഷമാ സ്വരാജിനെയും സംഘ ത്തെയും സ്വീകരിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ്, നാഷണല്‍ ഗാര്‍ഡിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇത് ആദ്യമായാണ് സുഷമാ സ്വരാജ് സൗദി സന്ദര്‍ശിക്കുന്നത്.

നിരവധി പരിപാടികളാണ് ഇന്നും നാളെയുമായി സുഷമ സ്വരാജിന് സൗദിയിലുള്ളത്. റിയാദ് ഇന്ത്യന്‍ ബോയ്സ് സ്കൂളില്‍ നടക്കുന്ന പൊതുപരിപാടിയില്‍ സുഷമ സൗദിയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്തു.മുപ്പത്തി രണ്ടാമത് സൗദി പൈതൃകോത്സവത്തിലും സുഷമ മുഖ്യ അതിഥിയായിരിക്കും. വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് രണ്ട് ദിവസം മുമ്ബ് റിയാദില്‍ എത്തിയിട്ടുണ്ട്. പൈതൃകോത്സവത്തില്‍ ഇത്തവണ ഇന്ത്യന്‍ പവലിയനും ഒരുക്കിയിട്ടുണ്ട്.

ഏകദേശം 30 ലക്ഷത്തോളം ഇന്ത്യാക്കാര്‍ സൗദിയില്‍ ജീവിക്കുന്നുണ്ട്. 2016ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനത്തിന് ശേഷം ഇ്ന്ത്യയുമായി അടുത്ത ബന്ധമാണ് സൗദി അറേബ്യക്കുള്ലത്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇരുരാജ്യങ്ങളും സഹകരിക്കുന്നതുള്‍പ്പടെ നിര്‍ണായക ബന്ധം സൗദിയുമായി നിലനില്‍ക്കുന്നുണ്ട്. നിരവധി തൊഴില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെ യാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സൗദി സന്ദര്‍ശനത്തെ കാണുന്നത്.

Top