ബ്രേക്കിംഗ് ന്യൂസ്‌

സുസൈനുമായി പിരിയാന്‍ കാരണം കങ്കണയല്ല: തുറന്നു പറഞ്ഞ് ഹൃതിക്ക് !

images-28.jpg

കങ്കണ റണൗട്ടുമായുള്ള ബന്ധമാണു ഹൃതിക്ക് സുസൈന്‍ ബന്ധം വിവാഹ മോചനത്തില്‍ എത്തിയത് എന്നു ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. കങ്കണയും ഹൃതിക്കും ഒന്നിച്ച്‌ അഭിനയി ച്ചിരുന്ന കൃഷ് 3 എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള പ്രണയ ബന്ധ ത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നത്. ചിത്രം റിലീസായതിനു പിന്നാലെ ഇരുവരും വിവാഹമോചിതരാകുകയും ചെയ്തു. എന്നാല്‍ ഈ ആരോപണം തികച്ചും വസ്തുത വിരുദ്ധമാണ് എന്ന് ഹൃതിക്ക് പറയുന്നു.

കങ്കണയെ ചൊല്ലി താനും സുസൈനും ഒരിക്കല്‍ പോലും കലഹിച്ചിട്ടില്ല. സുസൈന്‍ എപ്പോ ഴും എനിക്കൊപ്പമായിരുന്നു. ഇങ്ങനെ ചിന്തിക്കുന്നവരുടെ മുഖത്തു നോക്കി ചിരിക്കാനാണ് എനിക്ക് തോന്നുന്നത്.ആളുകള്‍ വിവാഹമോചിതരാകുന്നതിനുള്ള കാരണം വഞ്ചന മാത്രമല്ല. പരസ്പരം പിരിഞ്ഞ് ഒറ്റയ്ക്കു ഒരു ജീവിതം ആഗ്രഹിക്കുന്നതിനു പിന്നില്‍ ഒരുപാട് കാരണ ങ്ങള്‍ ഉണ്ടാകും. അവന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആണ്. അവന്‍ എന്തേലും മോശം ചെയ്തു കാ ണും അവള്‍ അവനെ കയ്യോടെ പിടികൂടുകയും ചെയ്തു എന്നൊക്കെയാകാം എന്റെ കാര്യ ത്തില്‍ ആളുകള്‍ ചിന്തിച്ചത് എന്ന് ഹൃതിക്ക് പറയുന്നു. ഞാനും സുസൈനും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്.

അത് ഞങ്ങളുടെ സ്വകാര്യത. ഞങ്ങള്‍ രണ്ടു പേരും പിരിയാന്‍ എടുത്ത തീരുമാനത്തിനു പിന്നില്‍ പ്രചോദാന്തമകമായ ഒരു കാരണം ഉണ്ട്. അത് എങ്ങനെ നിങ്ങള്‍ക്ക് അറിയാം എന്നും ഹൃതിക്ക് ചോദിക്കുന്നു.

Top