ബ്രേക്കിംഗ് ന്യൂസ്‌

സ്ത്രീകളുടെ ‘ മടി ‘ നിങ്ങളെ അസ്വസ്ഥമാക്കുന്നുവോ…?

article-l-2014102749260433964000.jpg

“ഞങ്ങള്‍ തമ്മില്‍ വളരെ നല്ല പൊരുത്തമാണുള്ളത്; കിടക്കയിലായാലും മറ്റു കാര്യങ്ങളിലായാലും. എന്നാല്‍ ഒരു കാര്യം എന്നെ എപ്പോ ഴും അലട്ടിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ എപ്പോള്‍ സെക്സ് ചെയ്യുമ്ബോഴും അത് ഞാന്‍ തുടങ്ങി വയ്ക്കണം. ഒരിക്കലും സെക്സിലേര്‍പ്പെടാനായി അവള്‍ മുന്‍കൈയെടുക്കാറില്ല. എന്താ എനിക്ക് മാത്രമാണോ സെക്സ് ആവശ്യം? ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന കാരണം കൊണ്ടു മാത്രമാ ണോ അവള്‍ സഹകരിക്കുന്നത്?” 29കാരനായ അയാള്‍ ഡോക്ടര്‍ക്കു മുമ്ബില്‍ മനസ്സു തുറന്നു. നമുക്കിടയില്‍ ധാരാളം പേര്‍ അനുഭവിക്കുന്ന ഒരു പ്രശ് നമാണിത്. പലരും സ്വന്തം ഇണയോട് ഇക്കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ ഇഷ്ടപ്പെടാറില്ല. തങ്ങള്‍ കിടക്കയില്‍ പരാജയമാണോ എന്ന ചിന്തയും തുടര്‍ന്നുണ്ടാകുന്ന ഒരുപിടി പ്രശ്നങ്ങളും അവരെ വലയ്ക്കുകയും ചെയ്യുന്നു. നിങ്ങള്‍ അവരിലൊരാളാണോ? എങ്കില്‍ ഞങ്ങള്‍ സഹായി ക്കാം. എന്തുകൊണ്ടാണ് അവള്‍ മുന്‍കൈയെടുക്കാത്തത് എന്നു മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. അതിനായി ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ.
1. അദ്ദേഹത്തിനും ഇപ്പോള്‍ താല്‍പര്യമാണോ?
മിക്ക സ്ത്രീകളും തങ്ങള്‍ക്ക് സെക്സിലേര്‍പ്പെടാന്‍ താല്‍പര്യം ജനിക്കുമ്ബോള്‍ സ്വയം ചോദിക്കുന്ന ചോദ്യമാണിത്. ഈ ചോദ്യം തന്നെയാണ് സെക്സിലേക്ക് പങ്കാളിയെ ക്ഷണിക്കാനായി അവളെ തടയുന്നതും. അഥവാ തനിക്ക് സെക്സ് വേണം എന്നു തോന്നുമ്ബോള്‍ അദ്ദേഹത്തിന് വേ ണ്ടെങ്കിലോ എന്ന ഭയം. റിലേഷന്‍ഷിപ്പ് കൗണ്‍സിലറായ ഡോ. സുനില്‍ മിത്തല്‍ പറയുന്നതു കേള്‍ക്കൂ, “ആദ്യമായി ചെയ്യേണ്ടത് നിങ്ങ ളുടെ ഈഗോയെ പടിക്കുപുറത്താക്കുകയാണ്. സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും ഇതേ ഭയമുണ്ട്. അതിനാല്‍ നിങ്ങളുടെ പങ്കാളി നല്‍കുന്ന സൂച നകള്‍ മനസിലാക്കുക. ചിലപ്പോള്‍ അവര്‍ വാരിപ്പുണര്‍ന്നേക്കാം, വികാരപാരവശ്യത്തോടെ ചുംബിച്ചേക്കാം. അതെല്ലാം സൂചനകളാണ്. അവയോട് അതേപോലെ തന്നെ പ്രതികരിക്കുക. അഥവാ നിങ്ങള്‍ തിരക്കിലാണെങ്കില്‍ അല്‍പ്പസമയം കാത്തിരിക്കാന്‍ സൗമ്യമായി പറയുക. ഒപ്പം അവള്‍ സെക്സില്‍ മുന്‍കൈയെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്ന കാര്യവും പറയുക.”
2. അവള്‍ക്ക് സെക്സ് തുടങ്ങിവയ്ക്കാന്‍ ഒരു അവസരം നല്‍കൂ
പുരുഷന്മാരുടെ മനസ്സില്‍ എല്ലായ്പ്പോഴും ലൈംഗിക ചിന്തകളുണ്ട് എന്നാണ് മിക്ക സ്ത്രീകളും കരുതുന്നത്. തങ്ങള്‍ക്ക് സെക്സില്‍ താല്‍പര്യമുണ്ടാ കുമ്ബോള്‍ അത് പുരുഷന്മാര്‍ പങ്കാളിക്കുമുമ്ബില്‍ പ്രകടമാക്കാറുമുണ്ട്. റിലേഷന്‍ഷിപ്പ് സയന്‍സില്‍ വിദഗ്ദ്ധനായ ഡോ. ഹിമാംസു സക്സേനയ്ക്ക് ഇക്കാര്യത്തില്‍പറയാനുള്ളത് ഇങ്ങനെ, “പുരുഷന്മാര്‍ തങ്ങളുടെ ലൈംഗികതാല്‍പര്യങ്ങള്‍ മിക്കപ്പോഴും തുറന്നു പറയാറുണ്ട്. അതിനാല്‍ത്തന്നെ യാണ് അവര്‍ സെക്സ് തുടങ്ങാന്‍ മുന്‍കൈയെടുക്കുന്നതും. സ്ത്രീകള്‍ മുന്‍കൈയെടുക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നുവെങ്കിലും അവള്‍ അതിനു മുതിരാതിരി ക്കുമ്ബോള്‍ പുരുഷന്‍ തന്നെ തുടങ്ങുന്നു. എന്നാല്‍ ഇതിനുപകരം അവള്‍ക്ക് അവസരം കൊടുത്തുനോക്കൂ. നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടാകുന്ന സ മയങ്ങളില്‍ സ്വയം നിയന്ത്രിച്ച്‌ അവള്‍ക്ക് താല്‍പര്യമുള്ള സമയം വരെ നീട്ടിക്കൊണ്ടുപോകൂ. എന്നാല്‍ അവളെ തൊട്ടും തലോടിയും വികാര പര വശയാക്കുകയും വേണം. അവള്‍തന്നെ മുന്‍കൈയെടുക്കും, നോക്കിക്കോളൂ.”
3. അദ്ദേഹം എന്നെ കളിയാക്കിയാലോ
പങ്കാളികള്‍ ഇരുവരുടെയും ലൈംഗികതാല്‍പര്യങ്ങള്‍വ്യത്യസ്തമാകാം. എന്നാല്‍ ഇവയെ സമന്വയിപ്പിക്കുകയാണ് വേണ്ടത്. പ്രമുഖ സൈക്യാട്രി സ്റ്റായ ഡോ.സമീര്‍ പരേഖ് പറയുന്നു, “നിങ്ങളുടെ പങ്കാളി നിങ്ങളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന രീതി നിങ്ങള്‍ക്ക് സുഖകരമായി തോന്നു ന്നില്ലെങ്കില്‍ അത് തുറന്നു പറയുക. അതേ സമയം അത് അവളെ വേദനിപ്പിക്കുന്ന രീതിയിലാകരുത്. അങ്ങനെ പരസ്പര സഹകരണത്തോടെ വേണം മുന്നോട്ടു പോകാന്‍.”
4. വേദനിപ്പിക്കുന്ന സെക്സ്
ചിലര്‍ക്ക് സെക്സ് വേദനാജനകമായി മാറാറുണ്ട്. ഇത് സെക്സിലേര്‍പ്പെടുന്നതില്‍ നിന്നും ആളുകളെ, പ്രത്യേകിച്ച്‌ സ്ത്രീകളെ പിന്നോട്ടു വലിക്കും. പൊസിഷന്‍ മാറ്റി പരീക്ഷിക്കുകയാണ് ഇതിന്റെ പരിഹാര മാര്‍ഗ്ഗം. എന്നാല്‍ ചിലപ്പോള്‍ വൈദ്യസഹായവും ആവശ്യമായി വരും.”സെക്സി നിടെയുണ്ടാകുന്ന വേദന പല ദമ്ബതികളിലും കണ്ടുവരാറുണ്ട്. മിക്കപ്പോഴും ബാഹ്യകേളികളുടെ സമയം വര്‍ദ്ധിപ്പിക്കുന്നതം പൊസിഷന്‍ മാ റ്റി നോക്കുന്നതുമെല്ലാം ഇതിനു പരിഹാരമാകാറുണ്ട്. എന്നാല്‍ ലൈംഗിക രോഗമോ മറ്റ് ശാരീരിക വൈകല്യമോ ഉള്ളവര്‍ക്ക് ചികിത്സ ആവശ്യ മാണ്. ഇത് പങ്കാളികള്‍ പരസ്പരം കണ്ടറിഞ്ഞ് മനസ്സിലാക്കുകും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യേണ്ട കാര്യമാണ്.” ഡോ. സക്സേന പറയുന്നു.
5. തളര്‍ച്ചയും താല്‍പര്യമില്ലായ്മയും
സെക്സില്‍ താല്‍പര്യം കുറയ്ക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് തളര്‍ച്ച. ജോലിയും മറ്റും കഴിഞ്ഞ് രാത്രി സ്വസ്ഥമായി കിടന്നുറങ്ങന്‍ ആഗ്രഹിക്കുന്നവര്‍ പലപ്പോഴും സെക്സിനെ മറക്കുന്നു. “നിങ്ങളുടെ പങ്കാളിക്ക് സെക്സിനോട് വിമുഖതതോന്നുന്നുവെങ്കില്‍ അതിനുള്ള കാരണം ക ണ്ടത്തുക. മിക്കപ്പോഴും ജോലിത്തിരക്കു കാരണമുള്ള ക്ഷീണമാകും അത്. ഇത്തരം അവസരങ്ങളില്‍ ജോലിയില്‍ നിന്നുണ്ടാകുന്ന ടെന്‍ഷനു കള്‍ കുറയ്ക്കാന്‍ അവരോടൊപ്പം നില്‍ക്കുകയാണ് വേണ്ടത്. വല്ലപ്പോഴും ലീവെടുത്ത് പരസ്പരം കാമോദ്ദീപകരമായ മസ്സാജ്, ദീര്‍ഘസംഭാഷ ണങ്ങളിലൂടെയുള്ള ഇടപഴകല്‍ എന്നിവയിലൂടെ നഷ്ടപ്പെട്ട താല്‍പര്യം വീണ്ടെടുക്കാം. ഒപ്പം കിടക്കയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്കും മുതി രാം.” ഡോ. പ്രകാശിന്റെ ഉപദേശം.
6. അത് തെറ്റല്ലേ?
സെക്സില്‍ താന്‍ മുന്‍കൈയെടുക്കുന്നത് തെറ്റാമെണന്നു കരുതുന്നവരാണ് മിക്ക സ്ത്രീകളും. ഒപ്പം അഥവാ താന്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ ത നിക്ക് വിവാഹത്തിനുമുമ്ബ് മറ്റു ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്നും താന്‍ പഴിപിഴച്ചവളാണെന്നും ഭര്‍ത്താവ് കരുതുമോ എന്നും അവര്‍ ഭയപ്പെടു ന്നു. അതിനാല്‍ പുരുഷന്‍ താല്‍പര്യം പ്രകടിപ്പിക്കുമ്ബോള്‍മാത്രം സെക്സിനു തയ്യാറാകുകയാണ് ഇവര്‍ ചെയ്യുക. ഡോ. മിത്തല്‍ ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കുന്നതിങ്ങനെ, “സ്ത്രീകളുടെ ഇത്തരം ചിന്തകള്‍ മാറ്റിക്കൊണ്ടുവരേണ്ടത് പുരുഷന്മാരാണ്. തങ്ങളുടെ സ്വകാര്യസംഭാഷണ ത്തിനിടയ്ക്ക് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുകയും അവള്‍ക്ക് താല്‍പര്യമുള്ള അവസരങ്ങളില്‍ കിടക്കയിലേക്ക് പോകാനായി ഇങ്ങോട്ട് ആവശ്യപ് പെടുന്ന തരത്തിലേക്കു മാറാന്‍ അവള്‍ക്ക് ധൈര്യം പകരുകയും ചെയ്യുക.” ഇവ ജീവിതത്തില്‍ പരീക്ഷിക്കുന്നത് തീര്‍ച്ചയായും നിങ്ങള്‍ ആഗ്രഹി ക്കുന്ന ഫലം ചെയ്യും. ഇവയ്ക്കൊപ്പം പരസ്പരം എല്ലാം മറന്നു സ്നേഹിക്കുകയും ചെയ്യുക.

Top