ബ്രേക്കിംഗ് ന്യൂസ്‌

സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി പത്ത് കഥകള്‍ പറയുന്ന ‘ക്രോസ്റോഡ്’ തിയറ്ററുകളിലേക്ക് !

800x480_e7a2d4c458a6854464930f89671f0ab2.jpg

പത്ത് കഥകള്‍ പറയുന്ന ചിത്രം ക്രോസ് റോഡ് റിലീസിന് ഒരുങ്ങുന്നു.ഒക്ടോബര്‍ 13ന് ചി ത്രം റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാ പിച്ചു.വ്യത്യസ്ത പശ്ചാത്തലത്തിലുള്ള പത്തു സ്ത്രീകളുടെ ജീവിതമാണ് ക്രോസ് റോഡില്‍ പറയുന്നത്.

ലെനിന്‍ രാജേന്ദ്രന്‍, രാജിവ് രവി, മധുപാല്‍, നേമം പഷ്പരാജ്, പ്രദീപ് നായര്‍, ബാബു തിരുവല്ല, അശോക് ആര്‍ നാഥ്, ശശി പറവൂര്‍, അവിറാ റബേക്ക, ആല്‍ബര്‍ട്ട്, നയന സു ര്യ തുടങ്ങിയ പത്ത് സംവിധാകര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.

ഇഷാ തല്‍വാര്‍, മംമ്ത മോഹന്‍ദാസ്, പദ്മപ്രിയ, റിച്ചി പാനായ്, ശ്രിന്ദ അഷാബ്, മൈ ഥിലി, അജ്ഞലി അനീഷ്, പ്രിയങ്ക നായര്‍, മാനസ രാധാകൃഷ്ണന്‍, ശോഭ മോഹന്‍, സിദ്ധാ ര്‍ത്ത് ശിവ, മനോജ് കെ ജയന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാ കുന്നത്.

പ്രശസ്ത സംവിധായകന്‍ ജയരാജ്, ലെനിന്‍ രാജേന്ദ്രന്‍, പി. എഫ്. മാത്യൂസ് എന്നിവര്‍ തിരക്കഥയെഴുതുന്ന ചിത്രങ്ങള്‍ക്ക് മധു അമ്ബാട്ട്, എം.ജെ. രാധാകൃഷ്ണന്‍, അളഗപ്പന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം. ജയചന്ദ്രന്‍, ബിജിപാല്‍, സൂരജ് എസ്. കുറുപ്പ്, നേഹാ നായര്‍, യാക്സണ്‍ ഗാരി പെരേര എന്നിവരുടേതാണ് സംഗീതം.

Top