ബ്രേക്കിംഗ് ന്യൂസ്‌

ദാമ്പത്യ ബന്ധത്തിൽ മടുപ്പുണ്ടാക്കുന്ന നിങ്ങൾ അറിയാത്ത രഹസ്യങ്ങൾ !

images-74.jpg

സ്ത്രീമനസ്സിന്റെ രഹസ്യങ്ങളെല്ലാം തങ്ങള്‍ക്ക് മനപാഠമാണെന്ന് കരുതുന്ന പുരുഷന്മാരും, പുരുഷന്മാരെ കുറിച്ച്‌ ഇനി അറിയാനൊന്നുമില്ലെന്ന് കരുതുന്ന സ്ത്രീകളും ഉണ്ടെങ്കില്‍ ഒരു വട്ടം കൂടി ആലോചിക്കുക. എല്ലാമറിയാമോ? എല്ലാമറിയില്ലെന്ന് മാത്രമല്ല പല കാര്യങ്ങളും അറിയില്ലെന്നാണ് സെക്സ് എക്സ്പേര്‍ട്ട്സ് പറയുന്നത്.

കിടപ്പറയിലെ തങ്ങളുടെ ചില പെരുമാറ്റ രീതികള്‍ പുരുഷന്മാരെ അകറ്റുമെന്ന് പല സ്ത്രീക ള്‍ക്കും അറിയില്ല.ട്രേസി കോക്സ് അതിന്റെ ഒരുപട്ടിക തന്നെ തയ്യാറാക്കിയിട്ടുണ്ട്.കിടപ്പറ യില്‍ ഒന്നിച്ചിരുന്ന് പോണ്‍ വീഡിയോ കാണല്‍ ന്യൂജെന്‍ കാലത്ത് പോണ്‍കാഴ്ച വലിയ പാപമായൊന്നും ആരും കാണുന്നില്ല. അമിതമാകരുതെന്ന് മാത്രം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ഒളിഞ്ഞോ തെളിഞ്ഞോ ഇതൊക്കെ കാണുന്നുണ്ടെന്ന് മിക്ക സ്ത്രീകള്‍ക്കും അറിയാം. എന്നാ ല്‍ ഈയൊരുധാരണ മനസ്സില്‍ വച്ച്‌ നിങ്ങള്‍ ഒരുമിച്ചിരുന്ന് പോണ്‍ കണ്ടുകളയാമെന്ന് വിചാ രിച്ചാല്‍ സംഗതി പാളും കേട്ടോ! തെറ്റിദ്ധരിക്കേണ്ട.ഒരുമിച്ചിരുന്ന് കാണുന്നതില്‍ തെറ്റൊന്നു മില്ല. പക്ഷേ ഒന്നും പേഴ്സണലായി എടുക്കരുതെന്ന് മാത്രം. പോണ്‍ വീഡിയോ കാണുന്ന നിങ്ങളുടെ കൂട്ടുകാരന്‍ പതിവ് പോലെ സ്ക്രീനില്‍ നിന്ന് കണ്ണെടുക്കില്ല. ചിലപ്പോള്‍ നിങ്ങള്‍ ക്കൊപ്പം രതിലീലകളില്‍ ഏര്‍പ്പെടുമ്ബോഴത്തേക്കാള്‍ അവന്‍ ഉണര്‍ന്നെന്നും വരും. അതൊ ന്നും പേഴ്സണലായി എടുക്കരുത്.നിങ്ങളോടുള്ള അടുപ്പക്കുറവൊന്നുമല്ല, കേട്ടോ, അത് വെറും ശീലം മാത്രം.
രതികേളിയിലെ അമിതസീല്‍ക്കാരം
കിടപ്പറയില്‍ അവന്‍ ഒരുപുലിയാണെന്ന് കാട്ടി സന്തോഷിപ്പിക്കാന്‍ ചില സ്ത്രീകള്‍ രതിസീല്‍ ക്കാരങ്ങളുടെ ശബ്ദമുയര്‍ത്തും. ഇത് തൊട്ടടുത്ത മുറിയിലുള്ളവരോ, അയല്‍പക്കക്കാരോ കേള്‍ക്കുമെന്ന ഒരുവിചാരവുമില്ല. അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ.

ചുംബനങ്ങള്‍ തുടങ്ങിയില്ല, അതിന് മുമ്ബേ തുടങ്ങി സീല്‍ക്കാരമെന്നായിരിക്കും ്‌അവന്‍ മനസ്സില്‍ കരുതുക. ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും എന്ന് പറയേണ്ടതില്ലല്ലോ.
കിടപ്പറയിലെ നിസ്സംഗഭാവം

നിങ്ങള്‍ വളരെ ഹോട്ടാണ്. അതുകൊണ്ട് അവന്‍ സ്വാഭാവികമായി ഉണര്‍ന്നോളും. നിങ്ങള്‍ ആ സമയത്ത് സിനിമയോ, സീരിയലോ ഓര്‍ത്തുകൊണ്ട് കിടന്നാല്‍ മതിയെന്ന് കരുതുന്നതും അപകടമാണ്. കിടപ്പറയിലെ ഈ നിസ്സംഗഭാവം അവന്റെ താല്‍പര്യം കെടുത്തുമെന്ന് മാത്രമല്ല,അത് നിങ്ങളുടെ ബന്ധത്തെയും ബാധിച്ചേക്കാം.

സെക്സിന് മുമ്ബുള്ള ചില ദഹനക്കേടുകള്‍
സെക്സിന് തൊട്ടുമുമ്ബുള്ള ചില സ്ത്രീസ്വഭാവങ്ങളും പല പുരുഷന്മാര്‍ക്കും വെറുപ്പാണ്. ഉദാഹരണത്തിന് ഓറല്‍ സെക്സിലേര്‍പ്പെടും മുമ്ബ് ഡോര്‍ തുറന്നിട്ട് മൂത്രമൊഴിക്കാന്‍ പോകുന്നതും, അത് കഴിഞ്ഞ ശേഷം കൈകള്‍ കഴുകുകയോ, വൃത്തിയാക്കുകയോ ചെയ്യാ ത്തതും പുരുഷന്മാര്‍ക്കിഷ്ടമില്ലാത്ത കാര്യമാണ്.

പുരുഷന്മാരുടെ പുറത്ത് കൂടി നഖം കോറുന്നതൊക്കെ എസി തണുപ്പില്‍ സിനിമാ തിയേറ്റ റില്‍ കണ്ടിരിക്കാന്‍ രസമാണ്. യഥാര്‍ഥ ജീവിതത്തില്‍ അതൊക്കെ സൂക്ഷിച്ചുവേണം.പുറത്ത് കൂടി നഖം കോറുന്നത് വേദനിപ്പിക്കുമെന്ന് മാത്രമല്ല, ചിലപ്പോള്‍ രസം കെടുത്തുകയും ചെയ്യും.

ചില സ്ത്രീകള്‍ക്ക് ശരീരത്തെ കുറിച്ച്‌ അമിതബോധമാണ് എപ്പോഴും. കിടപ്പറയിലും മൂടി പ്പുതച്ചിരിക്കുക,ലൈറ്റ് ഓഫ് ചെയ്താല്‍ മാത്രം വസ്ത്രമുരിയാന്‍ തയ്യാറാവുക ഇതൊക്കെ പുരുഷന്മാര്‍ക്ക് രസംകൊല്ലികളാണ്.സ്വന്തം ശരീരം അത്ര സെക്സിയല്ലെന്ന് കരുതുന്ന സ്ത്രീ കള്‍ കൂട്ടുകാരന്‍ അതങ്ങനെയല്ല സുന്ദമാണെന്ന് പറഞ്ഞാല്‍ തര്‍ക്കിക്കാന്‍ പോകേണ്ടാ. അതൊക്കെ ഒരിഷ്ടമല്ലേ. ഇനിയുമുണ്ട് രസങ്ങളും, രസക്കേടുകളും.അത് പിന്നീടൊരിക്കല്‍.

Top