BREAKING NEWS

ശ്രീധരനെ മടക്കി വിളിക്കണം : മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത് !

Ramesh-Chennithala1_9.jpg

തിരുവനന്തപുരം: ഇ.ശ്രീധരനെയും ഡിഎംആര്‍സിയെയും മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണ റായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്കി. ശ്രീധരന്റെയും ഡിഎംആര്‍സിയുടെയും നേതൃത്വത്തില്‍ തന്നെ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കണമെന്നാണ് തുറന്ന കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരെ താത്പര്യം കാണിക്കാതിരുന്ന സാഹചര്യത്തില്‍ വേദനയോടെ യാണ് താന്‍ പിന്മാറുന്നതാണെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീധരന്‍ വ്യക്തമാ ക്കിയത്. ശ്രീധരനെപ്പോലെ രാഷ്ട്രം ആദരിക്കുന്ന ഒരു പ്രതിഭാശാലിക്ക് വേദനയോടെ പിറന്ന മണ്ണിലെ ഒരു പദ്ധതി യില്‍നിന്നും, അത് ഏതു സാഹചര്യത്തിലായാലും പിന്മാറേണ്ടിവരുന്നത് കേരളീയര്‍ക്കാകെ അപമാനമാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഡി.എം.ആര്‍.സി. പിന്‍വാങ്ങിയതോടെ ആഗോള ടെന്‍ഡര്‍ വിളിച്ച്‌ ലൈറ്റ് മെട്രോ പണി നടത്താമെന്നാണ് പറയു ന്നത്. ആഗോള ടെന്‍ഡര്‍ എന്ന് കേള്‍ക്കുന്നത് സുഖമുള്ള കാര്യമാണെങ്കിലും അതിന്റെ പിന്നില്‍ കമ്മീഷന്‍ എന്നൊ രുകാര്യം കാര്യം കൂടി ഉണ്ടെന്നത് മറക്കരുത്. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഉപയോഗിച്ച്‌ ലൈറ്റ് മെട്രോ യുടെ പണി പദ്ധതി നടത്താമെന്ന വാദവും അപ്രായോഗ്യമാണ്. കാരണം ഇന്ത്യയില്‍ ലൈറ്റ് മെട്രോ നടപ്പാക്കാനു ള്ള സാങ്കേതിക വൈദഗ്ദ്യം ഡി.എം.ആര്‍.സി.ക്ക് മാത്രമേ ഉള്ളു. ഡി.എം.ആര്‍.സി.യെയും ശ്രീധരനെയും പിണ ക്കി വിടുന്നത് തിരുവനന്തപുരം-കോഴിക്കോട് മെട്രോകളുടെ പണി അനന്തമായി നീളാനോ, എന്നെന്നേക്കുമായ സ്വപ്നം അസ്തമിക്കാനോ ആണ് കാരണമാക്കുകയെന്നും കത്തില്‍ പറയുന്നു.

ശ്രീധരനെ മടക്കിവിളിച്ച്‌ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും ശ്രീധരന്റെ സേവനം കേരളത്തിന് നഷ്ടപ്പെ ടുത്തുന്ന സാഹചര്യം മുഖ്യമന്ത്രി ഒഴിവാക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞാണ് ചെന്നിത്തല കത്ത് അവസാനി പ്പിച്ചിരിക്കുന്നത്.

Top