BREAKING NEWS

ശ്രീദേവിക്കും ശശി കപൂറിനും ഓസ്കാർ വേദിയിൽ ആദരം !

SS.jpg

ലോസാഞ്ചല്‍സ്: അന്തരിച്ച ഇന്ത്യന്‍ ചലചിത്ര താരങ്ങളായ ശ്രീദേവിക്കും ശശി കപൂറിനും ആദരമര്‍പ്പിച്ചു ഡോള്‍ബി തിയേറ്ററിലെ ഓസ്കര്‍ വേദി. ഇന്ത്യന്‍ സിനിമക്ക് സമ്ബന്നമായ സംഭാവനകള്‍ ചെയ്ത ഇരുവര്‍ക്കും ഉചിതമായ ആദരമാണ് തൊണ്ണൂറാം ഓസ്കര്‍ നിശ സമ്മാനിച്ചത്.വികാര നിര്‍ഭരമായ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവ രുടെയും ചിത്രങ്ങള്‍ ഓസ്കര്‍ വേദിയില്‍ തെളിഞ്ഞപ്പോള്‍ സദസ്സ് നിശബ്ദമായി.

സിനിമാ ലോകത്തെ ഞെട്ടിച്ച്‌ ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം. ദുബായില്‍ ബന്ധുവിന്റെ വിവാഹ ത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4 നായിരുന്നു ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന ശശി കപൂര്‍ വിട വാങ്ങിയത്.

Top