ബ്രേക്കിംഗ് ന്യൂസ്‌

സ്നേഹത്തിന്റെ തീവ്രത പ്രകടിപ്പിക്കാൻ ചുംബനം അനിവാര്യം ; രാകുല്‍ പ്രീത് സിങ് !

rakul-preet-singh-smiling.jpg

മനുഷ്യനുണ്ടായ കാലം മുതല്‍ ചുംബനവും അനിവാര്യമായിത്തീര്‍ന്നു. യുവമിഥുനങ്ങളുടെ ആദ്യത്തെ കര്‍മ്മമാണ് ചുംബനം. കാമുകി കാമുകന്മാര്‍ ദമ്ബതിമാര്‍ എന്നിവരുടെ ആദ്യ ത്തെ കൂടിക്കാഴ്ചയില്‍ തന്നെ തങ്ങളുടെ സ്നേഹത്തിന്റെ തീവ്രത പ്രകടിപ്പിക്കുന്നത് ചുംബ നത്തിലൂടെയാണ്. ആകയാല്‍ ചുംബിച്ചുവെന്ന് വിചാരിച്ച്‌ ഇവിടെ സദാചാര കോട്ടകള്‍ തകര്‍ന്നുപോകില്ല.

നടി രാകുല്‍ പ്രീത് സിങ് തന്റെ നിലപാട് വ്യക്തമാക്കി. ഗ്ലാമറും സിനിമയും തമ്മില്‍ അഭേ ദ്യമായ ബന്ധമാണുള്ളത്. ഗ്ലാമര്‍ ഇല്ലെങ്കില്‍ സിനിമയില്ല. നടിമാര്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യ ക്ഷപ്പെട്ടാല്‍ മാത്രമേ പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയുള്ളൂ. നടിമാര്‍ ഗ്ലാമര്‍ വേഷം ധരിച്ച്‌ പ്രത്യക്ഷ പ്പെടുമ്ബോള്‍ അവര്‍ ദേവതമാരെ അനുസ്മരിപ്പിക്കും.

അതുകൊണ്ട് ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നതുകൊണ്ടു യാതൊരു കാരണവശാലും തെ റ്റായി ധരിക്കരുത്. കഥയ്ക്ക് ആവശ്യമെന്നു വരുകില്‍ ചുംബിക്കാന്‍ ഞാന്‍ ഇഷ്ടം പോലെ തയാറാണ്. പക്ഷേ അത് ആഭാസമായ രീതിയിൽ ആകരുത്.

ചിലര്‍ സിനിമയുടെ പരസ്യങ്ങള്‍ക്കായി ചുംബനരംഗങ്ങള്‍ തിരുകിക്കയയറ്റാറുണ്ട്. അത്തരം ചുംബനരംഗങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സിനിമ എനിക്കിഷ്ടപ്പെട്ട തൊഴിലാണ്. അവിശ്രമം അഭിനയിച്ചുകൊണ്ടിരിക്കണമെന്നാണ് ആഗ്രഹം. കഥകള്‍ ഞാന്‍തന്നെയാണ് തെരഞ്ഞെടുക്കാ റുള്ളത്.

സിനിമ എനിക്ക് ധാരാളം ഐശ്വര്യങ്ങള്‍ നേടിത്തന്നിട്ടുണ്ട്. സിനിമയില്‍ എനിക്ക് ഒന്നും ത ന്നെ നഷ്ടപ്പെട്ടിട്ടില്ല. ചിലര്‍ കാള്‍ഷീറ്റ് കൊടുത്ത ശേഷം അഭിനയിക്കാതെ ഉഴപ്പുന്നവരുണ്ട്. എന്റെ ഭാഗത്തുനിന്നും അങ്ങനെ ഒരാക്ഷേപം ഉണ്ടായിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്യാറുമില്ല.
ജീവിതത്തില്‍ ജയാപജയങ്ങള്‍ സഹജമാണ്. അക്കാര്യത്തില്‍ ഞാന്‍ സങ്കടപ്പെടാറില്ല. ഒരു പടം പരാജയപ്പെട്ടാല്‍ അതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. ഇന്ന് പടം വിജയി ക്കും.ഇത് പരാജയപ്പെടും എന്ന് ആര്‍ക്കും ഗണിക്കാനാവില്ല.വലിയ ബജറ്റില്‍ വലിയ നടീ നടന്മാരെ പങ്കെടുപ്പിച്ചു നിര്‍മ്മിക്കുന്ന പടങ്ങള്‍ പരാജയപ്പെടുന്നു. അതേസമയം ചെറിയ ബജറ്റില്‍ പുതുമുഖ നടീനടന്മാര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ കളക്്ഷന്‍ നേടുന്നു.

Top