BREAKING NEWS

ഷുഹൈബിന്റെ വധത്തിന് പിന്നില്‍ പത്ത് പേര്‍; വാളെടുത്ത് വെട്ടിയത് രണ്ടു പേർ

ssbb.jpg

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പത്ത് പേര്‍ക്ക് ബന്ധമുണ്ടെന്ന് പോലീ സ്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമുള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ പത്ത് പേരാണ് പ്രവര്‍ത്തിച്ചത്. അറസ്റ്റിലായവരില്‍ നിന്നാണ് പോലീസ് കൃത്യത്തിന് പിന്നില്‍ നടന്ന നീക്കങ്ങള്‍ സംബന്ധിച്ച് വ്യക്ത മായ വിവരം ലഭിച്ചത്. പ്രതികള്‍ ഒൡച്ചിരുന്നത് മുടക്കോഴി മലയിലാണെന്ന വിവരവും പോലീസിന് ലഭിച്ചു. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും പ്രതികള്‍ മൊഴി നല്‍കി. പക്ഷേ, പോലീസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ കേസിലുള്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്നത് പോലീസിന് തിരിച്ചടി യായിട്ടുണ്ട്…

കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളത് പത്ത് പേര്‍ക്കാണ്. കൃത്യം നടത്തിയവരും ആസൂത്രണം നടത്തിയവരും ഇവരാണ്. ഇതില്‍ ഏഴ് പേരെ കുറിച്ച് പോലീസിന് പൂര്‍ണ വിവരം ലഭിച്ചു കേസില്‍ രണ്ടുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ആകാശ് തില്ലങ്കേരി, രജിന്‍ രാജ് എന്നിവരാണ് പിടിയിലായത്. ഇവര്‍ കൃത്യം നടത്തി യവരോടൊപ്പമുണ്ടായിരുന്നു.

ആകാശിനെയും രജിനെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന് പിന്നില്‍ നടന്ന കളികള്‍ പുറത്തായത്. എല്ലാവരുടെയും വിവരങ്ങള്‍ ഇവര്‍ പോലീസിനോട് പറഞ്ഞു. തിരിച്ചറിയാത്ത മൂന്ന് പേരുണ്ട്. ഇവരെ കുറി ച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.

വെട്ടാനെത്തിയ സംഘത്തില്‍ അഞ്ച് പേരാണുണ്ടായിരുന്നത്. ഡ്രൈവറെ കൂടാതെ നാലു പേര്‍. ആകാശും രജിനു മാണ് ഷുഹൈബിനെ വാള്‍ ഉപയോഗിച്ച് വെട്ടിയത്. ഷുഹൈബ് നിലത്ത് വീണ ശേഷവും ഇവര്‍ ആഞ്ഞുവെട്ടി യെന്നാണ് പോലീസ് നല്‍കുന്ന വിവരം.

കഴിഞ്ഞ 12ന് രാത്രിയാണ് എടയന്നൂര്‍ ഷുഹൈബിനെ തട്ടുകടയില്‍ ചായകുടിക്കവെ കാറിലെത്തിയ സംഘം വെട്ടി ക്കൊന്നത്. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു വെട്ടിക്കൊന്നത്. ബോംബ് കൈകാര്യം ചെയ്യുന്നതിന് സംഘത്തിലുള്ള ചിലരെ പ്രത്യേകം നിയോഗിച്ചിരുന്നുവത്രെ.

സംഭവം നടന്ന ശേഷം മുങ്ങിയ പ്രതികള്‍ മുടക്കോഴി മല ഉള്‍പ്പെടെയുള്ള പാര്‍ട്ടി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് ഒളിവില്‍ കഴിഞ്ഞത്. ടിപി ചന്ദ്രശേഖരന്റെ കൊലയാളികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതും ഇതേ സ്ഥലങ്ങളിലായി രുന്നു.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പാര്‍ട്ടി ഗ്രാമങ്ങളില്‍ റെയ്ഡ് നടത്താന്‍ തീരുമാനിച്ചെങ്കിലും വിവരങ്ങള്‍ ചോര്‍ന്നു. പോലീസ് റെയ്ഡിന് എത്തുന്നതിന് തൊട്ടുമുമ്പ് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ഒടുവി ല്‍ രക്ഷയില്ലെന്ന് കണ്ടാണ് രണ്ടു പേര്‍ സ്റ്റേഷനില്‍ കീഴടങ്ങിയത്.

കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അല്ലത്രെ പ്രതികള്‍ എത്തിയത്. വെട്ടിപ്പരിക്കേല്‍പ്പിക്കുക ആയിരുന്നു ലക്ഷ്യം. പക്ഷേ, ആക്രമണം തുടങ്ങിയതോടെ എല്ലാം കൈവിട്ടുപോകുകയായിരുന്നുവെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ടിപി കേസിലെതടക്കം നിരവധി കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഷുഹൈബ് വധത്തിന് മുമ്പും ശേഷവും പരോളില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും സംഭവത്തില്‍ ബന്ധമില്ലെന്നാണ് അറസ്റ്റിലായ പ്രതികള്‍ പറയുന്നത്.

Top