BREAKING NEWS

ശുഹൈബ് വധം : ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടി ; കെ സുധാകരന്‍ !

k-sudhakaran-story_647_060916102359.jpg

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അധികാരം കൊണ്ട് ഏതന്വേഷണ വും അട്ടിമറിക്കാമെന്ന സര്‍ക്കാരിന്റെ വ്യാമോഹമാണ് ഇതിലൂടെ ഇല്ലാതായതെന്നും സുധാകരന്‍ പറഞ്ഞു.

കോടതി വിധി സര്‍ക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. വിധിയില്‍ ഏറെ സന്തോഷമുണ്ട്. കൊലപാതകത്തി ന് പിന്നില്‍ ഉന്നതരുണ്ടെന്ന് ഞങ്ങള്‍ ഉറച്ച്‌ വിശ്വസിക്കുന്നു. കൊന്നവരെയല്ല ഞങ്ങള്‍ക്ക് വേണ്ടത്, കൊല്ലിച്ചവരെയാ ണ്. പൊലീസ് അന്വേഷണത്തിലൂടെ ഇത് സാധ്യമാകില്ല. അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. യഥാര്‍ത്ഥ പ്രതികളെ പിടികൂടാനാകുമെന്നാണ് വിശ്വാസം.

മടിയില്‍ കനം ഉള്ളവന് വഴിയില്‍ പേടിച്ചാല്‍ മതി. എന്തോ ഒളിപ്പിക്കാനുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. എന്നാല്‍ ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടി ആയിരിക്കുകയാണ്. സുധാകരന്‍ പറഞ്ഞു.

Top