BREAKING NEWS

ഷൂട്ടിങ് ലോകകപ്പ് ; ഇന്ത്യയുടെ മനു ഭേക്കറിന് ‘ഇരട്ട’ സ്വര്‍ണം !

Manu-Bhaker-World-Cup-e1520230828477.jpg

ഗൗതലജാറ: മെക്സിക്കോയില്‍ നടക്കുന്ന ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ മനു ഭേക്കറിന് രണ്ടാം സ്വര്‍ണം. ഓം പ്രകാശ് മിതര്‍വാളിനൊപ്പം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തിലാണ് പതിനാറു കാരിയായ മനു ഭേക്കര്‍ രണ്ടാം സ്വര്‍ണമണിഞ്ഞത്.

നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും ഹരിയാണ സ്വദേശിയായ മനു ഭേക്കര്‍ സ്വര്‍ണം നേടിയി രുന്നു. രണ്ടുതവണ ലോകകപ്പ് വിജയികളായ മെക്സിക്കോയുടെ അലസാന്‍ഡ്ര സവാലയെ പിന്തള്ളിയാണ് മനു വനി താ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നത്.മിക്സഡ് ഫൈനലില്‍ മനുവും മിതര്‍വാളും കൂടി 476.1 പോയന്റോടെ യാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

Top