BREAKING NEWS

ഷവോമിയുടെ റെഡ്മി നോട്ട് 5 എത്തുന്നു !

gsmarena_012.jpg

ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകളില്‍ കുറഞ്ഞ ബഡ്ജറ്റില്‍ എത്തിയ ഷവോമി റെഡ്മി നോട്ട് 4 ന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ഷവോമി റെഡ്മി നോട്ട് 5 മികച്ച സവിശേഷതകളോടെയാണ് എത്തുന്നത്.

18:9 റെഷിയോയില്‍ 5.99 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്പ്ലേ , 1080×2160 പിക്സല്‍ റെസലൂഷന്‍, എന്നിവയാണ് മോഡ ലിന് നല്‍കിയിരിക്കുന്നത്. ക്വാൾകോം സ്നാപ്ഡ്രാഗൺ 632 പ്രോസസറിലാണ് പ്രവര്‍ത്തനം. രണ്ട് വേരിയന്റുക ളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്.

3 ജിബിയുടെ റാം – 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് , 4 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോ റേജ് എന്നിങ്ങനെയാണ് വേരിയന്റുകള്‍. ഡ്യൂവല്‍ പിന്‍ ക്യാമെറകളാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ആൻഡ്രോ യിഡ് 7.1 നൗഗാട്ടിലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം.

Top