BREAKING NEWS

ശബ്ദ മലിനീകരണം കാരണം 2050 ആകുന്നതോടെ ലോകത്ത് 900 മില്ല്യണ്‍ ജനങ്ങളുടെ കേള്‍വിശക്തി നഷ്ടമാകും !

download-5.jpg

ലോകത്ത് ആകമാനം 900 മില്ല്യണ്‍ ജനങ്ങളുടെ കേള്‍വിശക്തി നഷ്ടപ്പെടുമെന്ന് ലോകാരോഗ്യ സംഘടന. 2050 ആകുന്ന തോടെയാണ് ഇത്രയധികം പേര്‍ക്ക് കേള്‍വിക്കുറവ് നേരിടുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ 466 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് കേള്‍വിക്കുറവ്, ഇതില്‍ 34 മില്ല്യണ്‍ കുട്ടികളാണ്.

കേള്‍വിശക്തി നഷ്ടമാക്കാതെ ശ്രദ്ധിച്ചില്ലെങ്കില്‍ പത്തില്‍ ഒരാള്‍ വീതം ഈ അവസ്ഥ നേരിടും. ആളുകളുടെ പ്രായ മേ റുന്നതും, ഇന്‍ഫെക്ഷന്‍ ബാധിക്കുന്നതും, മരുന്നുകളുടെ ഉപയോഗവും, ഉയര്‍ന്ന ശബ്ദത്തിലുള്ള ഓഡിയോ ഡിവൈ സുകളും, വിനോദങ്ങളിലും, ജോലിസ്ഥലത്തുമുള്ള ശബ്ദവും ചേര്‍ന്നാണ് കേള്‍വിക്കുറവ് സമ്മാനിക്കുക.

മാര്‍ച്ച്‌ 3ന് ലോക കേള്‍വി ദിനത്തിന്റെ ഭാഗമായാണ് ലോകാരോഗ്യ സംഘടന ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഭാവി യെ കേള്‍ക്കൂ എന്നതാണ് ഇത്തവണത്തെ പ്രചരണ വാക്യം. നമ്മള്‍ ഓരോ ദിവസവും ഉപയോഗിക്കുന്ന ശബ്ദ മലിനീകരണം തിരിച്ചറിഞ്ഞ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്താല്‍ കേള്‍വിശക്തി നഷ്ടമാകുന്ന കണക്കില്‍ നിന്നും രക്ഷപ്പെടാം.

Top