ബ്രേക്കിംഗ് ന്യൂസ്‌

സെക്സി ദുര്‍ഗ വേണ്ട ; എസ് ദുര്‍ഗ മതിയെന്ന് സെന്‍സര്‍ ബോര്‍ഡ് !

s-durga-380-e1507709181516.jpg

തിരുവനന്തപുരം: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്സി ദുര്‍ഗയെന്ന സി നിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചു. സിനിമയുടെ പേരിലെ സെക്സി എന്ന പദം ഒഴിവാക്കി പകരം എസ് ദുര്‍ഗ എന്ന് ഉപയോഗിച്ചാല്‍ മതിയെന്നാണ് ബോര്‍ഡിന്റെ നിര്‍ ദ്ദേശം. മതവികാരം വ്രണപ്പെടുത്തുന്നതിനാല്‍ സിനിമയിലെ 23 ഇടങ്ങളില്‍ ബീപ് ശബ്ദം ഇടണമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചു. എന്നാല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സിനിമയ്ക്ക് കത്രിക വച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

തന്റെ സിനിമയുടെ പേരുമാറ്റാനുള്ള നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധവുമായി സംവിധായ കന്‍ സനല്‍ കുമാര്‍ രംഗത്തെത്തി. കലയ്ക്ക് വ്യത്യസ്തമായ ഭാഷയാണുള്ളതെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. അതിന്റെ അക്ഷരങ്ങളും പ്രയോഗങ്ങളും നിങ്ങളി ല്‍ നിന്നും വ്യത്യസ്ഥമായിരിക്കും. കലയുടെ ദുര്‍ഗയും വ്യത്യസ്ഥമായിരിക്കുമെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ തിയേറ്റര്‍ റിലീസിന് മാത്രമായിരിക്കും ഇത് ബാധകമാകു ന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിയന്ത്രണങ്ങളൊന്നുമില്ലാതെ തന്നെ സിനിമയുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം നടത്തുമെന്നും സനല്‍ കൂട്ടിച്ചേര്‍ത്തു.

Top