ബ്രേക്കിംഗ് ന്യൂസ്‌

സ്വാമി നിര്‍മലാനന്ദഗിരി സമാധിയായി

hqdefault-8.jpg

പാലക്കാട്: സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് സമാധിയായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആസ്പത്രി യിലായിരുന്നു അന്ത്യം. ആത്മീയ രംഗത്തും കാന്‍സര്‍ ചികിത്സാരംഗത്തും സജീവ സാന്നിധ്യമായിരുന്ന നിര്‍മലാനന്ദഗിരി ഒറ്റപ്പാലം കയറം മ്ബാറ പാലയില്‍ മഠത്തിലായിരുന്നു വര്‍ഷങ്ങളായി താമസിച്ചിരുന്നത്.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ അസുഖം മൂര്‍ച്ചിച്ചതോടെ പാലക്കാട് തങ്കം ആസ്പത്രിയിലെത്തിച്ചിരുന്നുവെങ്കിലും വൈകുന്നേരം ആറരയോടെ സമാധിയാവുകയായിരുന്നു. വര്‍ഷങ്ങളായി മഠത്തില്‍ താമസിക്കുകയാ യിരുന്ന നിര്‍മാലനന്ദഗിരിയെ ശിഷ്യന്‍മാരായിരുന്നു നോക്കിക്കൊണ്ടിരുന്നത്.

Top