ബ്രേക്കിംഗ് ന്യൂസ്‌

എസ്.ബി.ഐ.-എസ്.ബി.ടി. ലയനം: കേരളത്തില്‍ 400 ശാഖകള്‍ പൂട്ടും

bl21_deposits_1957887f.jpg

കോഴിക്കോട്: എസ്.ബി.ടി. ഉള്‍പ്പെടെ അഞ്ച് അനുബന്ധബാങ്കുകള്‍ എസ്.ബി.ഐ.യില്‍ ലയിപ്പിക്കുന്ന നടപടികള്‍ ഏപ്രിലില്‍ പൂര്‍ ത്തിയായേക്കും. ലയനശേഷം കാലക്രമത്തില്‍ എസ്.ബി.ഐ.യുടെയും എസ്.ബി.ടി. ഉള്‍പ്പെടെയുള്ള അനുബന്ധ ബാങ്കുകളുടേതുമായി കേരളത്തിലെ 400 ശാഖകള്‍ പൂട്ടിയേക്കും. എസ്.ബി.ഐയ്ക്കും ഉപബാങ്കുകള്‍ക്കുമായുള്ള 1363 ശാഖകളില്‍ 30 ശതമാനം പൂട്ടുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.കേരളത്തില്‍ എസ്.ബി.ടി.യുടെ 851 ശാഖകളില്‍ 204 എണ്ണത്തിനും പൂട്ടുവീഴുമെന്നാണ് വിവരം. തമിഴ്നാട്ടില്‍ 59 എണ്ണത്തിനും.ജീവനക്കാരുടെയും സംസ്ഥാനസര്‍ക്കാരിന്റെയും എതിര്‍പ്പു തള്ളി ബാങ്ക് ലയനത്തിന് കഴിഞ്ഞദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ് റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍ എന്നിവയാണ് ലയിക്കുക.
ലയനം എന്ന് പ്രാബല്യത്തിലാകുമെന്ന് തീരുമാനിച്ചിട്ടില്ല. സാമ്ബത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ചിനകം പൂര്‍ത്തിയായാല്‍ പൊതു ബാലന്‍സ് ഷീറ്റ് വേണ്ടിവരും. ഇത് സാധിക്കുമോ എന്ന് വ്യക്തതയില്ല. പൊതുബാലന്‍സ് ഷീറ്റ് പ്രായോഗികമായാല്‍ മാര്‍ച്ച്‌ അവസാനവും അല്ലെങ്കില്‍ ഏപ്രിലിലും ലയനം പ്രാബല്യത്തില്‍വരും.ആദ്യഘട്ട ആലോചനകളില്‍ കേരളത്തിലെ 500 ശാഖകള്‍ പൂട്ടേണ്ടിവരുമെന്നായിരു ന്നു ധാരണ. ശക്തമായ എതിര്‍പ്പുയര്‍ന്നതോടെ ഇത് 300 ആയി ചുരുക്കാമെന്നായിരുന്നു നിലപാട്. എന്നാല്‍, 30 ശതമാനം ശാഖകള്‍ പൂട്ടുമെന്നു സൂചിപ്പിക്കുന്നതിലൂടെ മുന്‍നിലപാടില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.
കേരളത്തില്‍ മിക്കയിടത്തും അടുത്തടുത്ത് എസ്.ബി.ഐ., എസ്.ബി.ടി. ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലേതെങ്കിലും പൂട്ടിയാല്‍ പ്രവര്‍ത്തനച്ചെലവു കുറയും. ജീവനക്കാരുടെ പുനഃക്രമീകരണം, കാര്യക്ഷത എന്നിവയും ലയനം ലക്ഷ്യമിടുന്നു. അനുബന്ധ ബാങ്കുകള്‍ക്ക് പിന്നാലെ ഭാരതീയ മഹിളാബാങ്കും എസ്.ബി.ഐയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചസ്ഥിതിക്ക് ഇനി ലയനവിജ്ഞാപനം വരണം. വിജ്ഞാപനത്തീയതി മുതല്‍ തുടര്‍നടപടികള്‍ക്ക് ഒരുമാസം അനുവദിക്കും. ഇതിന് ഒരാഴ്ചയ്ക്കുശേഷം അനുബന്ധബാങ്കുകള്‍ ഇല്ലാതാവും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍
എസ്.ബി.ടിക്ക് രാജ്യത്തിനകത്തും പുറത്തുമായി 1180 ശാഖകളാണുള്ളത്. ഇതില്‍ 263 ശാഖകളാണ് പൂട്ടേണ്ടവയായി കണ്ടെത്തിയി ട്ടുള്ളത്. ഒറ്റയടിക്ക് പൂട്ടാന്‍ സാധ്യതയില്ല. 14,000 ജീവനക്കാരുണ്ട്. ലയനത്തിന് മുന്നോടിയായി ജീവനക്കാര്‍ക്ക് സ്വയംവിരമിക്കല്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറായിട്ടില്ല.
കേരളത്തിലെ സ്റ്റേറ്റ് ബാങ്ക് ശാഖകള്‍,എസ്.ബി.ഐ.+അനുബന്ധ ബാങ്കുകള്‍ 1363,എസ്.ബി.ഐ. 485,എസ്.ബി.ടി. 851,സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ 14,സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് 9,സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല 2,സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ ഡ് ജയ്പുര്‍ 2

Top