BREAKING NEWS

സൗദി സ്റ്റേഡിയത്തില്‍ ഫുട് ബോൾ മത്സരം കാണാൻ വനിതകളും !

5272deaa44900a940d4ae61dcf077765.jpg

റിയാദ്: സൗദിയുടെ ചരിത്രത്തിലാദ്യമായി കായിക സ്റ്റേഡിയത്തില്‍ വനിതകള്‍ പ്രവേശിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്റ്റേഡിയത്തിലാണ് വനിതകള്‍ക്ക് പ്രവേശനമൊരുങ്ങിയത്. ഫുട്ബോള്‍ മത്സരത്തിനാണ് ചരിത്രത്തിലാ ദ്യമായി സൗദി വനിതകളുൃടെ ആരവം സ്റ്റേഡിയത്തില്‍ ഉയര്‍ന്നത്.

ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്റ്റേഡിയത്തില്‍ നടന്ന പ്രശസ്ത ക്ലബുകളായ അല്‍ അഹലിയും-അല്‍ ബാത്തിനും തമ്മി ലുള്ള ഫുട്ബോള്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ സൗദി വനിതകള്‍ ഒന്നിച്ചെത്തി. രണ്ടര മാസം മുമ്ബാണ് വനി ത കള്‍ക്ക് സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കാന്‍ സൗദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി തീരുമാനിച്ചു.

വനിതകള്‍ക്ക് പ്രവേശനം അനുവദിച്ച സ്റ്റേഡിയത്തില്‍ ഇവര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരു ക്കിയിരുന്നു. ഫാമിലിക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക വഴിയും, ഗാലറിയില്‍ പ്രത്യേക സൗകര്യ ങളും, പാര്‍ക്കിംഗ് ഏരിയയും ഒരുക്കിയിരുന്നു.

ഇവയ്ക്കു പുറമെ പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം, റസ്റ്റ് റൂം, വനിത വാളണ്ടിയര്‍മാര്‍ തുടങ്ങിയ സേവനങ്ങളും ഇവര്‍ക്കായി ഒരുക്കിയിരുന്നു. അടുത്ത രണ്ടു മത്സരങ്ങള്‍ കാണാനുള്ള അവസരവും സ്ത്രീകള്‍ക്ക് ഉണ്ട്. ഈ സ്റ്റേഡിയത്തിനു പുറമെറിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയം, ദമാമിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ വനിതകള്‍ക്ക് പ്രവേശനം ഒരുക്കിയിരിക്കുന്നത്.

Top