ബ്രേക്കിംഗ് ന്യൂസ്‌

സൗദി അറേബ്യയില്‍ 18 ഐ എസ് ഭീകരര്‍ അറസ്റ്റിലായി

800x480_IMAGE63992394.jpg

റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രവശ്യകളില്‍ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 18 ഐ എസ് ഭീകരരെ അറസ്റ്റ് ചെ യ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു .മക്ക ,മദീന ,റിയാദ് ,അല്‍ ഖസീം എന്നീ പ്രവിശ്യകളിലാണ് പഴുതടച്ചുള്ള പരിശോധന നടത്തി യത് .ഇവിടെങ്ങളില്‍ നിന്നുമാണ് നാലു ഭീകരസംഘങ്ങള്‍ പിടിയിലായത് .
പിടിയിലായവരില്‍ 15 സൗദികളും ,രണ്ട് യമനികളും ,ഒരു സുഡാനിയും ആണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു .വന്‍ ആയുധ ശേഖരവും ഭീകരുരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട് .തോക്കുകളും ,കത്തികളും 20 ലക്ഷത്തിലേറെ റിയാലും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയ തായി ആഭ്യന്തര മന്ത്രാലയ വ്യക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു .

Top