ബ്രേക്കിംഗ് ന്യൂസ്‌

സൗദി അറേബ്യയില്‍ സിമ്മുകള്‍ എടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നു.

index-13.jpg

റിയാദ്: സൗദി അറേബ്യയില്‍ സിമ്മുകള്‍ എടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നു. വിദേശികള്‍ക്കു ഇനി മുതല്‍ പരമാവധി ഉപയോഗികാ വുന്നത് രണ്ടു പ്രീപെയ്ഡ് സിമ്മുകള്‍ മാത്രമാണ്. എന്നാല്‍ പോസ്റ്റ് പെയ്ഡ് സിമ്മുകള്‍ 10 എണ്ണം വരെ ഉപയോഗിക്കാം.സ്വദേശികള്‍ക്ക് 10 പ്രീ പെയ്ഡ് സിമ്മുകളും 40 വരെ പോസ്റ്റ് പെയ്ഡ് സിമ്മുകളും ഉപയോഗിക്കാനും സൗദി ടെലികോം അതോറിറ്റി നിയമം കൊണ്ടുവന്നു.പുതിയ സിമ്മു കള്‍ക്കു മാത്രമേ നിര്‍ദേശം ബാധകമാവുകയൂള്ളൂ.
സിമ്മുകളുടെ പരിധി നിശ്ചയിച്ചുകൊണ്ടുള്ള പുതിയ നീക്കം ഉടന്‍ തന്നെ മുഴുവന്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്ബനികളും നടപ്പിലാക്കുമെന്നാണ് റിപോര്‍ട്ട്. പ്രവര്‍ത്തിക്കാത്ത സിമ്മുകള്‍ ഒഴിവാക്കി പകരം പുതിയ സിമ്മുകള്‍ എടുക്കുന്നതിന് തടസമില്ലെന്ന് ടെലികോം അതോറ്റിറി അറിയിച്ചു.

Top